ഉപതിരഞ്ഞെടുപ്പ്: എസ് ഡിപിഐ നാമനിദേശ പത്രിക സമര്‍പ്പിച്ചു

Update: 2022-04-23 18:28 GMT

മട്ടന്നൂര്‍: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മാങ്ങാട്ടിടം പഞ്ചായത്ത് അഞ്ചാം വാര്‍ഡ് എസ്ഡിപിഐ സ്ഥാനാര്‍ഥി ആഷിര്‍ നന്നോറ മാങ്ങാട്ടിടം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പഞ്ചായത്ത് വരണാധികാരി വി സത്യന് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്.

എസ്ഡിപിഐ മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്റ് സദഖത്ത് നീര്‍വേലി, മാങ്ങാട്ടിടം പഞ്ചായത്ത് സെക്രട്ടറി വി പി ശഫീഖ്, വാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ അശ്കര്‍, കണ്‍വീനര്‍ ഫൈറൂസ്, നൗഫല്‍ എന്നിവര്‍ സ്ഥാനാര്‍ഥിയോടൊപ്പമുണ്ടായിരുന്നു.

Tags:    

Similar News