ചക്കരക്കല്‍ അപകടം: ചികില്‍സയിലിരുന്ന യുവാവ് മരിച്ചു

Update: 2019-01-13 19:04 GMT
കണ്ണൂര്‍: ചക്കരക്കല്ലില്‍ കഴിഞ്ഞദിവസം ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു. കുളംബസാര്‍ സ്വദേശി എ പി ബഷീറിന്റെ മകന്‍ റാസില്‍(19) ആണ് മരിച്ചത്. ചക്കരക്കല്‍ പോലിസ് പരിധിയില്‍ നാലാം പീടികയില്‍ വച്ചാണ് കഴിഞ്ഞദിവസം അപകടം നടന്നത്. അഞ്ചരക്കണ്ടിയില്‍ നിന്ന് കണ്ണൂരിലേക്ക് പോവുന്ന സ്വകാര്യ ബസ്സും അഞ്ചരക്കണ്ടി ഭാഗത്തേക്ക് പോകുന്ന കാറുമാണ് കൂട്ടിയിടിച്ചത്.

അപകടത്തില്‍ പത്തോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. ഗുരുതരമായ പരിക്കുകളോടെ മറ്റൊരാളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. റാസിലിന്റെ ഖബറടക്കം തിങ്കളാഴ്ച രാവിലെ പള്ളിക്കണ്ടി ഖബര്‍സ്ഥാനില്‍ നടക്കും.



Tags:    

Similar News