പരിസ്ഥിതി ലോല മേഖല; കണ്ണൂരിലെ 5 മലയോര പഞ്ചായത്തുകളില്‍ ഇന്ന് ഹര്‍ത്താല്‍

കൊട്ടിയൂര്‍, കേളകം, കണിച്ചാര്‍, ആറളം, അയ്യന്‍കുന്ന് എന്നീ 5 പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍

Update: 2022-06-14 03:52 GMT
കണ്ണൂര്‍: പരിസ്ഥിതി ലോല മേഖല സംബന്ധിച്ച് സുപ്രിംകോടതി ഉത്തരവിന് എതിരെ കണ്ണൂരിലെ 5 മലയോര പഞ്ചായത്തുകളില്‍ ഇന്ന് ഹര്‍ത്താല്‍.രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.ജനവാസ മേഖലകളെ ബഫര്‍സോണ്‍ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.

കൊട്ടിയൂര്‍, കേളകം, കണിച്ചാര്‍, ആറളം, അയ്യന്‍കുന്ന് എന്നീ 5 പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍. വൈകിട്ട് അഞ്ചിന് ഇരിട്ടിയില്‍ നടക്കുന്ന ബഹുജന റാലി തലശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും.

സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പരിധിയില്‍ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ച സുപ്രിംകോടതി ഉത്തരവിനെതിരേ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍.

Tags: