ഖത്തറില്‍ മരണപ്പെട്ട കൂത്തുപറമ്പ് സ്വദേശിയുടെ മയ്യിത്ത് നാട്ടിലെത്തിച്ച് ഖബറടക്കി

Update: 2023-08-11 05:59 GMT

കണ്ണൂര്‍: ഖത്തറില്‍ മരണപ്പെട്ട കൂത്തുപറമ്പ് സ്വദേശിയുടെ മയ്യിത്ത് നാട്ടിലെത്തിച്ച് ഖബറടക്കി. കൂത്തുപറമ്പ് മാനന്തേരിയിലെ ഷഹീര്‍ വായോത്ത് ആണ് മരണപ്പെട്ടത്. ഒമ്പതുമാസം മുമ്പ് സ്‌ട്രോക്ക് ബാധിച്ച് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഷഹീര്‍ കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിച്ച മയ്യിത്ത് മാനന്തേരി നിരത്തുംഭാഗം ജുമാമസ്ജിദില്‍ ഖബറടക്കി. ഭാര്യ: ശംനാദ. മക്കള്‍: സന, സഫ, മര്‍വ, അമീന്‍. എസ് ഡിപിഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ദീന്‍, ജനറല്‍ സെക്രട്ടറിമാരായ ബഷീര്‍ കണ്ണാടിപ്പറമ്പ്, എന്‍ പി ഷക്കീല്‍, ജില്ലാ കമ്മിറ്റിയംഗം ഇബ്രാഹീം കൂത്തുപറമ്പ്, മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്റ് താജുദ്ധീന്‍ എന്നിവര്‍ വീട് സന്ദര്‍ശിച്ചു.

Tags:    

Similar News