അബ്ദുല്ലക്കുട്ടിയുടെ സഹോദരന് ബിജെപി ടിക്കറ്റില്‍ വെറും 20 വോട്ട്

Update: 2020-12-16 12:45 GMT

കണ്ണൂര്‍: ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുല്ലക്കുട്ടിയുടെ സഹോദരന് ബിജെപി ടിക്കറ്റില്‍ ലഭിച്ചത് വെറും 20 വോട്ടുകള്‍. ജന്‍മനാടായ നാറാത്ത് പഞ്ചായത്തിലെ കമ്പില്‍ വാര്‍ഡില്‍ നിന്നാണ് എ പി അബ്ദുല്ലക്കുട്ടിയുടെ സഹോദരന്‍ എ പി ശരഫുദ്ദീന്‍ മല്‍സരിച്ചത്. ബിജെപി നേതാവ് കെ ജി മാരാറുടെ നാട് കൂടിയാണ് നാറാത്ത്. ഇവിടെ മുസ് ലിം സ്ഥാനാര്‍ഥിയെ നിര്‍ത്തി വോട്ട് നേടാമെന്ന വ്യാമോഹം ഫലിച്ചില്ല. കഴിഞ്ഞ തവണ ലഭിച്ച വോട്ട് തന്നെയാണ് ഇക്കുറിയും ലഭിച്ചത്. മുസ് ലിം ലീഗ് സ്ഥാനാര്‍ഥി സൈഫുദ്ദീന്‍ സിറ്റിങ് സീറ്റ് നിലനിര്‍ത്തി. എസ് ഡിപി ഐ) സ്ഥാനാര്‍ഥി കെ കെ അബ്ദുല്ലയാണ് രണ്ടാം സ്ഥാനത്ത്-318. സിപിഎം സ്ഥാനാര്‍ഥി പി പി മൊയ്തീന്‍ 125 വോട്ടുകള്‍ നേടി.

Abdullakutty's brother got just 20 votes on the BJP ticket

Tags: