കൂറുമാറ്റം: പീരുമേട് ഗ്രാമപഞ്ചായത്ത് അംഗങ്ങളെ അയോഗ്യരാക്കി

പ്രസിഡന്റ് സ്ഥാനത്തേക്ക് 2018 ജനുവരി എട്ടിന് നടന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ചതിനെതിരെ ഗ്രാമപഞ്ചായത്തംഗം ബീനമ്മ ജേക്കബ് സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് കമ്മീഷന്‍ ഇരുവരെയും അയോഗ്യരാക്കിയത്.

Update: 2019-03-07 16:27 GMT

ഇടുക്കി: കൂറുമാറ്റ നിരോധനനിയമ പ്രകാരം ഇടുക്കി ജില്ലയിലെ പീരുമേട് ഗ്രാമപഞ്ചായത്തംഗങ്ങളായ ടി എസ് സുലേഖ, രാജു വടുതല എന്നിവരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്‍ അയോഗ്യരാക്കി. നിലവില്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായി തുടരുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിനും മാര്‍ച്ച് ആറ് മുതല്‍ ആറ് വര്‍ഷത്തേക്കാണ് വിലക്ക്. പീരുമേട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് 2018 ജനുവരി എട്ടിന് നടന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ചതിനെതിരെ ഗ്രാമപഞ്ചായത്തംഗം ബീനമ്മ ജേക്കബ് സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് കമ്മീഷന്‍ ഇരുവരെയും അയോഗ്യരാക്കിയത്.

Tags:    

Similar News