വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; കായികാധ്യാപകന്‍ അറസ്റ്റില്‍

Update: 2022-03-11 09:17 GMT

ഇടുക്കി: വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കായികാധ്യാപകന്‍ അറസ്റ്റിലായി. ഇടുക്കി വഴിത്തലയിലാണ് സംഭവം. കോതമംഗലം സ്വദേശി ജീസ് തോമസ് ആണ് അറസ്റ്റിലായത്.

ക്ലാസ് മുറിയില്‍ വച്ചും പരിശീലന സമയങ്ങളിലും വിദ്യാര്‍ഥിനിയെ ഇയാള്‍ കയറിപ്പിടിച്ചുവെന്നാണ് കേസ്. രക്ഷിതാക്കളുടെ പരാതിയില്‍ സ്‌കൂള്‍ അധികൃതര്‍ പോലിസിനെ വിവരമറിയിക്കുകയായിരുന്നു. പോക്‌സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കും.

Tags: