നികുതി വര്‍ധനവ് ജനജീവിതം ദുസ്സഹമാക്കുന്നു; എസ്ഡിപിഐയുടെ പറവൂര്‍ താലൂക്ക് ഓഫീസ് മാര്‍ച്ച് നാളെ

എസ്ഡിപി ഐ വൈപ്പിന്‍, പറവൂര്‍, കളമശ്ശേരി സംയുക്ത മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ രാവിലെ 10 മണിക്കാണ് മാര്‍ച്ച്.ചേന്ദമംഗലം ജംഗ്ഷനില്‍ നിന്ന് തുടങ്ങുന്ന പ്രതിഷേധ മാര്‍ച്ച് എസ്ഡിറ്റിയു എറണാകുളം ജില്ലാ പ്രസിഡന്റ് റഷീദ് എടയപ്പുറം ഉദ്ഘാടനം ചെയ്യും

Update: 2022-03-24 09:29 GMT

നോര്‍ത്ത് പറവൂര്‍: സാധാരണ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്ന രീതിയില്‍ സര്‍വമേഖലയിലുമുള്ള നികുതി വര്‍ധനവിനെതിരെയും നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റത്തിനെതിരെയും സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ(എസ്ഡിപി ഐ) വൈപ്പിന്‍, പറവൂര്‍, കളമശ്ശേരി സംയുക്ത മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ രാവിലെ 10 മണിക്ക് പറവൂര്‍ താലൂക്ക് ഓഫീസിലേക്ക് മാര്‍ച്ചു സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ പറവൂര്‍ മണ്ഡലം സെക്രട്ടറി നിഷാദ് അഷറഫ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

ചേന്ദമംഗലം ജംഗ്ഷനില്‍ നിന്ന് തുടങ്ങുന്ന പ്രതിഷേധ മാര്‍ച്ച് സോഷ്യല്‍ ഡെമോക്രാറ്റിക് ട്രേഡ് യൂനിയന്‍ (എസ്ഡിറ്റിയു) എറണാകുളം ജില്ലാ പ്രസിഡന്റ് റഷീദ് എടയപ്പുറം ഉദ്ഘാടനം ചെയ്യും. ജില്ലാ ഖജാന്‍ജി നാസര്‍ എളമന, ട്രേഡ് യൂനിയന്‍ പറവൂര്‍ ഏരിയ പ്രസിഡന്റ് സംജാദ് ബഷീര്‍, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് പറവൂര്‍ മണ്ഡലം പ്രസിഡന്റ് ഫാത്തിമ അജ്മല്‍ പങ്കെടുക്കും.എസ്ഡിപിഐ വൈപ്പിന്‍ മണ്ഡലം പ്രസിഡന്റ്് റിയാസ് പള്ളിപ്പുറം, പറവൂര്‍ മണ്ഡലം പ്രസിഡന്റ്് നിസാര്‍ അഹമ്മദ്, കളമശ്ശേരി നിയോജകമണ്ഡലം കമ്മിറ്റി സെക്രട്ടറി ഷംസുദ്ദീന്‍ പി എം തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കുമെന്നും നിഷാദ് അഷറഫ് പറഞ്ഞു.

Tags: