എസ്ഡിപിഐ കളമശ്ശേരി മണ്ഡലം:പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

പുതിയ പ്രസിഡന്റായി സാദിഖ് എലൂക്കരയെയും സെക്രട്ടറിയായി ഷംസുദ്ധീന്‍ കരിങ്ങാംതുരുത്ത് നെയും ഖജാന്‍ജി നവാബ് ജാന്‍ നെയും സമ്മേളനം തിരഞ്ഞെടുത്തു

Update: 2022-03-22 09:33 GMT

കളമശ്ശേരി: എസ്ഡിപിഐ കളമശ്ശേരി മണ്ഡലം പ്രതിനിധി സഭ നടന്നു. എറണാകുളം ജില്ല പ്രസിഡന്റ്് വി കെ ഷൗക്കത്തലി സമ്മേളനം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷാജഹാന്‍ തടിക്കകടവ് അധ്യക്ഷത വഹിച്ചു മണ്ഡലം സെക്രട്ടറി നാസിം പുളിക്കല്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് നടന്ന പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിന് എറണാകുളം ജില്ല ഓര്‍ഗനൈസിംഗ് സെക്രട്ടറി ലത്തീഫ് കോമ്പാറ നേതൃത്വം നല്‍കി.

പുതിയ പ്രസിഡന്റായി സാദിഖ് എലൂക്കരയെയും സെക്രട്ടറിയായി ഷംസുദ്ധീന്‍ കരിങ്ങാംതുരുത്ത് നെയും ഖജാന്‍ജിയായി ഖജാന്‍ജി നവാബ് ജാന്‍ നെയും സമ്മേളനം തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് ഷാജഹാന്‍ തടിക്കകടവ്, ജോയിന്റ് സെക്രട്ടറി സലാഹുദ്ധീന്‍, കമ്മിറ്റി അംഗങ്ങളയി ജാസ്മിന്‍ പുഷ്പമംഗലത്ത്, അസ്‌ലം മാളികംപീടിക, കെ എ അഷ്‌കര്‍, ഷാഹിദ് ഇസ്മായില്‍ എന്നിവരെയും സമ്മേളനം തിരഞ്ഞെടുത്തു.ജില്ല ജനറല്‍ സെക്രട്ടറി അജ്മല്‍ കെ മുജീബ് സംസാരിച്ചു.

Tags:    

Similar News