ആര്‍എസ്എസ്സിന്റെ മുസ്‌ലിം വംശീയ അക്രമങ്ങളെ ചെറുക്കുക, രാജ്യത്തെ രക്ഷിക്കുക: എസ്ഡിപിഐ പ്രതിഷേധ പ്രകടനം നടത്തി

Update: 2022-04-14 17:53 GMT

കൊച്ചി: ആര്‍എസ്എസ്സിന്റെ ആവര്‍ത്തിക്കപ്പെടുന്ന മുസ്‌ലിം വംശീയ ആക്രമണങ്ങളെ ചെറുക്കുക, രാജ്യത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് എസ്ഡിപിഐ എറണാകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എറണാകുളം കറുകപ്പിള്ളിയില്‍ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് ഹാരിസ് ഉമ്മര്‍ അധ്യക്ഷത വഹിച്ചു മുഖ്യപ്രഭാഷണം നടത്തി. എറണാകുളം മണ്ഡലം സെക്രട്ടറി സിറാജ് കോയ, ട്രഷറര്‍ സലാം പറക്കാടന്‍ എന്നിവര്‍ സംസാരിച്ചു. മണ്ഡലം കമ്മിറ്റി അംഗങ്ങളായ അഡ്വ.ആദില്‍ ഹുസൈന്‍, ടി എന്‍ രിന്‍ഷാദ്, നജീബ് മുഹമ്മദ് എന്നിവര്‍ പ്രകടനത്തില്‍ പങ്കെടുത്തു.

Tags: