ഫേസ്ബുക്കിലൂടെ കലാപത്തിന് ആഹ്വാനമെന്ന്; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ജിഷ്ണുവിനെ രാജ്യദ്രോഹ കുറ്റംചുമത്തി അറസ്റ്റ് ചെയ്യണമെന്ന് എസ്ഡിപി ഐ

ഇത് സംബന്ധിച്ച് ആലങ്ങാട് പോലിസ് സ്റ്റേഷനില്‍ എസ്ഡിപി ഐ കരുമാലൂര്‍ പഞ്ചായത്ത് കമ്മിറ്റി പരാതിയും നല്‍കി.

Update: 2020-03-14 14:39 GMT

ആലങ്ങാട്(കൊച്ചി) :ഫേസ്ബുക്കിലൂടെ കലാപത്തിന് ആഹ്വനം ചെയ്ത മാളികം പീടിക സ്വദേശിയും ആര്‍എസ്എസിന്റെ സജീവ പ്രവര്‍ത്തകനുമായ ജിഷ്ണുവിനെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് എസ്ഡിപി ഐ കരുമാലൂര്‍ പഞ്ചായത്ത് സെക്രട്ടറി സദ്ദാം വാലത്ത് ആവശ്യപ്പെട്ടു.ഇത് സംബന്ധിച്ച് ആലങ്ങാട് പോലിസ് സ്റ്റേഷനില്‍ എസ്ഡിപി ഐ കരുമാലൂര്‍ പഞ്ചായത്ത് കമ്മിറ്റി പരാതിയും നല്‍കി.കോട്ടയത്തു ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കയ്യില്‍ നിന്ന് തോക്കും വെടിയുണ്ടയും പിടിച്ചെടുത്ത വിഷയത്തില്‍ ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റിനു കമന്റ് ആയിട്ട് ആണ് ജിഷ്ണു പറഞ്ഞത്

'സംഘികളുടെ കയ്യിലെ തോക്കെല്ലാം രാജ്യ ദ്രോഹികളുടെ നെഞ്ചത് പൊട്ടിക്കാന്‍ ഉള്ളത് ആണ് എന്നും അതിനു വൈകാതെ പിള്ളേര്‍ ഇറങ്ങും' എന്ന്, സംഭവം വിവാദം ആയപ്പോള്‍ ജിഷ്ണു ആ കമ്മെന്റ് ഡിലീറ്റ് ചെയ്തുവെന്നും സദ്ദാം വാലത്ത് പറഞ്ഞു. നിരവധി തവണ ആയി ജിഷ്ണു ഉള്‍പ്പെടെ ഉള്ള സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഇത് പോലെ ഉള്ള കലാപത്തിന് ആഹ്വനം ചെയ്തു കൊണ്ടുള്ള വര്‍ഗീയ പോസ്റ്റുകള്‍ ഫേസ്ബക്കില്‍ പോസ്റ്റ് ചെയ്യുന്നത്.

വെളിയത്തുനാട് -ആലങ്ങാട് -കരുമാലൂര്‍ പ്രദേശങ്ങളില്‍ വളരെ സജീവമായി ആയുധ പരിശീലനങള്‍ നടത്തുന്നുണ്ട്, നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ത്തു നാട്ടില്‍ കലാപത്തിനു ശ്രമിക്കുന്ന സംഘപരിവാറുക്കെതിരെ ജനങ്ങള്‍ ഒറ്റകെട്ടായി രംഗത്ത് വരണമെന്നും എസ്ഡിപി ഐ ആവശ്യപെട്ടു. ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടുകളും കാര്യാലയങ്ങളും പോലിസ് റെയ്ഡ്് ചെയ്യണം അല്ലാത്ത പക്ഷം എസ്ഡിപി ഐ ജനകീയ പ്രതിഷേധങ്ങള്‍ സംഘടിപ്പച്ചു മുന്നോട്ടു പോകുമെന്നും സദ്ദാം വാലത്ത് പറഞ്ഞു, യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് സുനീര്‍ മാഞ്ഞാലി അധ്യക്ഷത വഹിച്ചു, നിസാര്‍ പള്ളത്ത്, ഷാജഹാന്‍ തടിക്കകടവ് പങ്കെടുത്തു. 

Tags: