നാച്ചുറല്‍സിന്റെ കേരളത്തിലെ അമ്പതാമത് സലൂണ്‍ തുറന്നു

ചലച്ചിത്ര താരം സിമ്രാന്‍ ഉദ്ഘാടനം ചെയ്തു.

Update: 2022-06-19 15:07 GMT

കൊച്ചി: ഇന്ത്യയിലെ പ്രമുഖ പ്രഫഷണല്‍ ഗ്രൂമിംഗ് സേവന ദാതാക്കളായ നാച്ചുറല്‍സിന്റെ കേരളത്തിലെ അമ്പതാമത് സലൂണ്‍ കൊച്ചിയിലെ തോപ്പുംപടി സൗത്ത് മൂലംകുഴില്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചു. ചലച്ചിത്ര താരം സിമ്രാന്‍ സ്‌റ്റോര്‍ ഉദ്ഘാടനം ചെയ്തു.തുടര്‍ന്നു നടത്തിയ ' സൗന്ദര്യം സിമ്രാന്റെ കണ്ണിലൂടെ '' എന്ന പരിപാടിയില്‍ സ്ത്രീകളെ ശാക്തീകരിക്കുന്നതിലും സൗന്ദര്യ മാനദണ്ഡങ്ങളില്‍ സ്ത്രീകള്‍ സ്വികരിക്കേണ്ട മുന്‍ കരുതലുകളെക്കുറിച്ചും സിമ്രാനും ചലച്ചിത്ര താരം പുണ്യ എലിസബത്തും വിശദീകരിച്ചു.

ആരോഗ്യ സൗന്ദര്യ മേഖലയിലെന്നപോലെ സ്ത്രീ ശാക്തീകരണം നടപ്പിലാക്കുന്നതിനും കമ്പനി മുന്തിയ പരിഗണന നല്‍കുന്നുണ്ടെന്ന് സി ഇ ഒ സി കെ കുമരവേല്‍ പറഞ്ഞു.ആകെയുള്ള 700 നാച്ചുറല്‍ സലൂണുകളില്‍ 400 ലധികവും സ്ത്രീകളുടെ നേതൃത്വത്തിലാണു പ്രവര്‍ത്തിക്കുന്നത്. 2025 ആകുമ്പോഴേക്കും വനിത ഫ്രാഞ്ചൈസികളുടെ എണ്ണം 1000 ഉം മൊത്തം 3000 സലൂണുകളും എന്നതാണ് ദേശീയതലത്തില്‍ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

നാച്ചുറല്‍സ് സ്ഥാപക കെ വീണ അധ്യക്ഷത വഹിച്ചു.അത്യാധുനിക സൗകര്യങ്ങളോടെ ആരംഭിച്ചിരിക്കുന്ന ഈ സലൂണില്‍ പരിശീലനം സിദ്ധിച്ച വിദഗ്ദ്ധരുടെ നേതൃത്വത്തില്‍ മുടി, ചര്‍മ്മം, ആരോഗ്യ ചികിത്സകള്‍, വെല്‍നസ് സേവനങ്ങള്‍ എന്നിവ ലഭ്യമാക്കുമെന്ന് സലൂണ്‍ പങ്കാളികളായ സ്റ്റര്‍മൈന്‍ പറയുന്നു . മികച്ച ഫ്രാഞ്ചൈസികള്‍ക്കുള്ള അവാര്‍ഡുകള്‍ പെഗാസസ് ഗ്ലോബല്‍ െ്രെപവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ അജിത് രവി, ബ്രില്ലിയര്‍ ഫാര്‍മസ്യുട്ടിക്കല്‍സ് മാനേജിംഗ് ഡയറക്ടര്‍ ജിഗര്‍ പട്ടേല്‍, നാച്ചുറല്‍സ് വൈസ് പ്രസിഡന്റ് ചാര്‍ളി മരിയാനോ എന്നിവര്‍ വിതരണം ചെയ്തു.

Tags:    

Similar News