180 കോടിയുടെ വ്യാപാരി സുരക്ഷ പദ്ധതിയുമായി വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ കമ്മറ്റി

വ്യാപാരികളെയും സ്ഥാപനങ്ങളെയും പ്രകൃതിക്ഷോഭം, കവര്‍ച്ചയ്ക്ക് വിധേയമാകല്‍,അപകട മരണം, 70 വയസ് വരെ അംഗങ്ങള്‍ക്ക് മെഡിക്കല്‍ കവറേജ് എന്നിവയ്ക്കായാണ് പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനികളുമായി ചേര്‍ന്ന് 180 കോടി രൂപയുടെ സമഗ്ര സുരക്ഷ പദ്ധതിക്ക് തുടക്കം കുറിച്ചതെന്ന് ജില്ലാ പ്രസിഡന്റ് പി സി ജേക്കബ്

Update: 2021-08-09 14:06 GMT

കൊച്ചി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ കമ്മറ്റി 180 കോടിയുടെ സമഗ്ര വ്യാപാരി സുരക്ഷ പദ്ധതിക്ക് തുടക്കമിട്ടു. വ്യാപാരികളെയും സ്ഥാപനങ്ങളെയും പ്രകൃതിക്ഷോഭം, കവര്‍ച്ചയ്ക്ക് വിധേയമാകല്‍,അപകട മരണം, 70 വയസ് വരെ അംഗങ്ങള്‍ക്ക് മെഡിക്കല്‍ കവറേജ് എന്നിവയ്ക്കായാണ് പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനികളുമായി ചേര്‍ന്ന് 180 കോടി രൂപയുടെ സമഗ്ര സുരക്ഷ പദ്ധതിക്ക് തുടക്കം കുറിച്ചതെന്ന് ജില്ലാ പ്രസിഡന്റ് പി സി ജേക്കബ് പറഞ്ഞു.

അടുത്തമാസം ഒന്നാം തിയതി മുതല്‍ പദ്ധതി പ്രാബല്യത്തില്‍ വരും.ആഗസ്റ്റ് ഒമ്പത് വ്യാപാരി ദിനമായാണ് സംഘടന ആചരിക്കുന്നത്. ഇതിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ യൂനിറ്റുകളിലും പതാക ഉയര്‍ത്തി വ്യാപാര സംരക്ഷണ പ്രതിജ്ഞ ചൊല്ലി ദിനാചരണം സംഘടിപ്പിച്ചു. ജില്ലാ തല ആചരണം മുവാറ്റുപുഴ വ്യാപാര ഭവന്‍ ഹാളില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ തോമസ് കുട്ടി ഉദ്ഘാടനം ചെയ്തു .

മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും എറണാകുളം ജില്ലാ പ്രസിഡന്റുമായിരുന്ന കെ പി കെ മേനോന്‍ അനുസ്മരണവും ജില്ലാ ക്ഷേമനിധിയിലെ മരണാനന്തര ആനുകൂല്യങ്ങളും സഹായ നിധിയുടെ വിതരണങ്ങളും നടത്തി.ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.എ ജെ റിയാസ്, ട്രഷറര്‍ സി എസ് അജ്മല്‍, ടി ബി നാസര്‍, എം കെ രാധാകൃഷ്ണന്‍, പി എ കബീര്‍, ബാബു കുരുത്തോല, കെ ബി മോഹനന്‍, കെ എസ് മാത്യു സംസാരിച്ചു

Tags: