ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി എറണാകുളം ജില്ലാ വാര്‍ഷിക പൊതുയോഗം ചേര്‍ന്നു

ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ കേരളം രാജ്യത്തിന് മാതൃക : സച്ചിന്‍ കുമാര്‍ യാദവ്

Update: 2022-03-09 15:38 GMT

കൊച്ചി : കേരളത്തിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന് തന്നെ മാതൃകയെന്ന് എറണാകുളം അസി. കലക്ടര്‍ സച്ചിന്‍കുമാര്‍ യാദവ് അഭിപ്രായപ്പെട്ടു.ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി എറണാകുളം ജില്ലാ ബ്രാഞ്ച് വാര്‍ഷിക ജനറല്‍ബോഡി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എറണാകുളം അസി. കലക്ടറായി ചുമതലയെടുത്ത് ആദ്യം പങ്കെടുത്ത പരിപാടി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടായിരുന്നുവെന്നും അസി. കലക്ടര്‍ പറഞ്ഞു.

ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി എറണാകുളം ജില്ലാ ബ്രാഞ്ചിന്റെ വാര്‍ഷിക പൊതുയോഗം കാക്കനാട് റെഡ് ക്രോസ് സൊസൈറ്റി ഭവനിലാണ് നടന്നത്. റെഡ് ക്രോസ് സൊസൈറ്റി കെയര്‍ ടേക്കര്‍ ചെയര്‍മാന്‍ ജോയ് പോള്‍ അധ്യക്ഷത വഹിച്ചു.ഇ എ ഷബീര്‍, രാജേഷ് രാജന്‍, പി വിദ്യാധര മേനോന്‍ സംസാരിച്ചു. സെക്രട്ടറിയുടെ അഭാവത്തില്‍ ചെയര്‍മാന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

Tags: