ഐഎപിയുടെ പ്രവര്‍ത്തനം ശ്ലാഘനീയം : മന്ത്രി കെ കെ ഷൈലജ

ആലപ്പുഴയില്‍ ആരംഭിച്ച 49-ാമത് സംസ്ഥാന സമ്മേളനം 'പെഡികോണ്‍ 2020' ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി

Update: 2020-12-21 11:10 GMT

കൊച്ചി :ശിശുരോഗ വിദഗ്ധരുടെ സംഘടനയായ ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സിന്റെ (ഐഎപി) പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമെന്ന് മന്ത്രി കെ കെ ഷൈലജ .ആലപ്പുഴയില്‍ ആരംഭിച്ച 49-ാമത് സംസ്ഥാന സമ്മേളനം 'പെഡികോണ്‍ 2020' ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നവജാത ശിശുക്കളിലെ കേള്‍വി തകരാര്‍ വളരെ നേരത്തേ കണ്ടെത്തി പരിഹരിക്കുന്നതിന് ഐഎപി 2003 മുതല്‍ നടപ്പാക്കി വന്ന പദ്ധതിയിലൂടെ കേരളത്തെ ആദ്യ സമ്പൂര്‍ണ കേള്‍വി സൗഹൃദ സംസ്ഥന പദവിയിലെത്തിച്ചു.

കുട്ടികളിലെ ക്ഷയരോഗ നിര്‍മ്മാര്‍ജനത്തിനും, പ്രതിരോധനത്തിനും സര്‍ക്കാരിന് സംഘടന നല്‍കിവരുന്ന സഹകരണം പ്രശംസനീയമാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ഡോ. എം നാരായണന്‍, സെക്രട്ടറി ഡോ. ഡി ബാലചന്ദര്‍ എന്നിവരുടെ നേതൃത്വത്തില്‍ 6 ദിവസം സമ്മേളനം നീണ്ടു നില്‍ക്കും.ഡോ. ഒ ജോസ്, ഡോ. അനില്‍ വിന്‍സെന്റ്, ഡോ. രമേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഡോ. ടി പി ജയരാമന്‍- പ്രിസിഡന്റ്, (പാലക്കാട്), ഡോ.ജോണി സെബാസ്റ്റ്യന്‍ -സെക്രട്ടറി (തലശ്ശേരി), ഡോ. ഗോപി മോഹന്‍ -ഖജാന്‍ജി (കൊല്ലം) എന്നിവരെ അടുത്ത വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളായി തിരഞ്ഞെടുത്തു.

Tags:    

Similar News