ലയണ്‍സ് ഡിസ്ട്രിക്ട് 318 സിയുടെ ഹംഗര്‍ പ്രൊജക്റ്റ് ലോഞ്ച് ചെയ്തു

ലയണ്‍സ് ഡിസ്ട്രിക്ട് 318 സിയുടെ ഹംഗര്‍ പ്രൊജക്റ്റ് ലോഞ്ചിംഗ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. ജോസഫ് കെ മനോജ് നിര്‍വ്വഹിച്ചു

Update: 2022-08-05 12:40 GMT

കൊച്ചി: ലയണ്‍സ് ഡിസ്ട്രിക്ട് 318 സിയുടെ ഹംഗര്‍ പ്രൊജക്റ്റ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. ജോസഫ് കെ മനോജ് ലോഞ്ച് ചെയ്തു. ലയണ്‍സ് ക്ലബ് കൊച്ചിന്‍ സൗത്തിലെ വി കെ വര്‍ഗീസും അദ്ദേഹത്തിന്റെ പത്‌നിയായ ഡോ. അശ്വതിയും 12000 കിലോ അരിയാണ് ഓര്‍ഫനേജിന് ഈ വര്‍ഷം സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്. പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

ഫസറ്റ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ ഡോ. ബീന രവികുമാര്‍, സെക്കന്റ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ രാജന്‍ നമ്പൂതിരി, പ്രഫസര്‍ സാംസണ്‍ തോമസ്, സജി ടി പി, ജോര്‍ജ് സാജു, സിബി ഫ്രാന്‍സിസ്, ഷൈന്‍ കുമാര്‍, ജെയിംസ് അറക്കല്‍, കേണല്‍ പോള്‍, ബേബി, സിജി ജോയ്,ഡിസ്ട്രിക്ടിലെയും കൊച്ചിന്‍ സൗത്തിലേയും വിമന്‍സ് ഫോറം അംഗങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു.സെക്രട്ടറി സാബു രാമന്റെയും ഖജാന്‍ജി സഞ്ജയ് നമ്പൂതിരിയുടെയും നേതൃത്വത്തില്‍ സംഗീതവിരുന്നും അരങ്ങേറി.

Tags:    

Similar News