ഹജ്ജ് വാക്‌സിനേഷന്‍: എറണാകുളം ജില്ലയില്‍ 4നും 5നും

Update: 2019-07-02 04:37 GMT

കൊച്ചി: എറണാകുളം ജില്ലയില്‍ നിന്നും ഈ വര്‍ഷം ഹജ്ജ് തീര്‍ത്ഥാടനത്തിന് പോകുന്നവര്‍ക്കുള്ള വാക്‌സിനേഷന്‍ 2019 ജൂലായ് 4, 5 തിയ്യതികളില്‍ നടത്തുമെന്നു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.

ഹജ്ജ് കമ്മിറ്റി മുഖേന പോകുന്നവര്‍ക്ക് ജൂലായ് 4ന് വ്യാഴാഴ്ചയും, കേരളത്തിലെ സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ഏജന്‍സികള്‍ മുഖേന പോകുന്ന ഹാജിമാര്‍ക്ക് ജൂലായ് 5 വെള്ളിയാഴ്ചയും ആണ് വാക്‌സിനേഷന്‍ നല്‍കുന്നത്. എറണാകുളം ജനറല്‍ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 9 മണി മുതല്‍ 12 മണി വരെയാണ് പ്രസ്തുത ദിവസങ്ങളില്‍ വാക്‌സിനേഷന്‍ നടത്തുക.

കുത്തിവെപ്പ് എടുക്കാന്‍ വരുന്ന ഹാജിമാര്‍ എറണാകുളം ജില്ലയില്‍ സ്ഥിരതാമസക്കാരാണ് എന്ന് തെളിയിക്കുന്നതിനുള്ള രേഖ ഹാജരാക്കണം. സ്വകാര്യ ഏജന്‍സികള്‍ വഴി പോകുന്നവര്‍, കേരളത്തില്‍ നിന്നുള്ള സര്‍ക്കാര്‍ അംഗീകൃത ഏജന്‍സി വഴിയാണ് പോകുന്നത് എന്ന് തെളിയിക്കുന്ന രേഖയും ഹാജരാക്കണമെന്നും മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു 

Tags: