കാറ്റില്‍ വെളിയത്ത് നാട്ടില്‍ കൃഷിനാശം; കര്‍ഷകര്‍ക്ക് നഷ്ട പരിഹാരം നല്‍കണമെന്ന് എസ്ഡിപി ഐ

ഇന്ന് പുലര്‍ച്ചെയുണ്ടായ കാറ്റിലാണ് വെളിയത്ത്‌നാട് തടിക്കകടവ് പറേലിപള്ളം വയലോടം ഭാഗങ്ങളില്‍ നിരവധി കര്‍ഷകരുടെ വാഴകള്‍, ജാതികള്‍ ,കവുങ്ങുകള്‍ തുടങ്ങിയ കൃഷികള്‍ വ്യാപകമായി നശിച്ചത്

Update: 2020-04-15 14:56 GMT

കൊച്ചി: ശക്തമായ കാറ്റില്‍ വെളിയത്ത് നാട്ടില്‍ വ്യാപക കൃഷി നാശം സംഭവിച്ചു. ഇന്ന് പുലര്‍ച്ചെയുണ്ടായ കാറ്റിലാണ് വെളിയത്ത്‌നാട് തടിക്കകടവ് പറേലിപള്ളം വയലോടം ഭാഗങ്ങളില്‍ നിരവധി കര്‍ഷകരുടെ വാഴകള്‍, ജാതികള്‍ ,കവുങ്ങുകള്‍ തുടങ്ങിയ കൃഷികള്‍ വ്യാപകമായി നശിച്ചത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ നാടു മുഴുവന്‍ പ്രതിസന്ധി നേരിടുന്നതിനിടയിലാണ് കര്‍ഷകര്‍ക്ക് ഇരട്ടി ആഘാത ഏല്‍പ്പിച്ചുകൊണ്ട് വ്യാപകമായ കൃഷി നാശവും സംഭവിച്ചത്.ബാങ്കില്‍ നിന്നടക്കം നിരവധി വായ്പകള്‍ എടുത്താണ് കര്‍ഷകര്‍ കൃഷി ഇറക്കിയിരിക്കുന്നത്.ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്ത് സര്‍ക്കാര്‍ എത്രയും വേഗം കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ട പരിഹാരം നല്‍കണമെന്ന് എസ്ഡിപി ഐ കരുമാല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. 

Tags:    

Similar News