യൂനിറ്റി റോഡ് ട്രിപ്പ് ഫ് ളാഗ് ഓഫ് ചെയ്തു

കേരള പര്യടനം നടത്തുന്ന ബൈക്ക് റൈഡര്‍മാരായ ലഫ്റ്റനന്റ് കേണല്‍ ഉമ്മന്‍ ടി ജേക്കബ്(കേരളം), കേണല്‍ നിലേഷ് എ സാല്‍വി (മഹാരാഷ്ട്ര),ആശിഷ് സിങ്ങ് (യുപി) അമിത സിങ്ങ് (ഒഡീഷ), മാലിനി അവസ്തി (കര്‍ണാടക) എന്നിവരെ യൂനിഗാര്‍ഡ് സര്‍വ്വീസസിന്റെ നേതൃത്വത്തില്‍ മെമന്റോകള്‍ നല്‍കി ആദരിച്ചു

Update: 2022-02-28 05:26 GMT

കൊച്ചി:ബൈക്കിംഗ് കമ്മ്യൂണിറ്റി ഓഫ് ഇന്ത്യയുടെ യൂനിറ്റി റോഡ് ട്രിപ്പ് കലൂര്‍ ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ കെ ബാബു എംഎല്‍എ ഫ് ളാഗ് ഓഫ് ചെയ്തു.ഇരു ചക്രവാഹനങ്ങള്‍ ഓടിക്കുന്നവര്‍ റോഡില്‍ നിര്‍ബന്ധമായും പാലിക്കേണ്ട മര്യാദകളെക്കുറിച്ചും നിയമങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കാന്‍ ഇത്തരം റൈഡുകള്‍ ഏറെ പ്രയോജനപ്രദമാണെന്ന് കെ ബാബു പറഞ്ഞു.

ചടങ്ങില്‍ കേരള പര്യടനം നടത്തുന്ന ബൈക്ക് റൈഡര്‍മാരായ ലഫ്റ്റനന്റ് കേണല്‍ ഉമ്മന്‍ ടി ജേക്കബ്(കേരളം), കേണല്‍ നിലേഷ് എ സാല്‍വി (മഹാരാഷ്ട്ര),ആശിഷ് സിങ്ങ് (യുപി) അമിത സിങ്ങ് (ഒഡീഷ), മാലിനി അവസ്തി (കര്‍ണാടക) എന്നിവരെ യൂനിഗാര്‍ഡ് സര്‍വ്വീസസിന്റെ നേതൃത്വത്തില്‍ മെമന്റോകള്‍ നല്‍കി ആദരിച്ചു.

കൊച്ചി നഗരത്തിലെ വിവിധ റൈഡിംഗ് ക്ലബ്ബുകളില്‍ അംഗങ്ങളായ നൂറില്‍ പരം റൈഡര്‍മാരും ചടങ്ങില്‍ പങ്കെടുത്തു.റൈഡ് ഇന്ന് വൈകിട്ട് തിരുവനന്തപുരം നഗരത്തിലെത്തും. 2018ല്‍ സ്ഥാപിതമായ ബൈക്കിംഗ് കമ്മ്യൂനിറ്റി ഓഫ് ഇന്ത്യയില്‍ രാജ്യത്തെ 138 നഗരങ്ങളില്‍ നിന്നുള്ള 375ല്‍ പരം മോട്ടോര്‍സൈക്കിള്‍ ക്ലബ്ബുകളിലെ 22000 ത്തോളം പേര്‍ അംഗങ്ങളാണ്.

Tags:    

Similar News