സൗജന്യ ശ്വാസകോശ, രക്തസമ്മര്‍ദ ക്യാംപ്

ഈ മാസം 20 ന് രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ക്യാംപ്. ബ്ലഡ് ഷുഗര്‍, ബ്ലഡ് പ്രഷര്‍, പള്‍മണറി ടെസ്റ്റ്, പീക്ക് ഫ്‌ളോ മീറ്റര്‍ ടെസ്റ്റ്, ആറ് മിനിറ്റ് നടത്ത പരിശോധന എന്നീ ടെസ്റ്റുകള്‍ സൗജന്യമാണ്

Update: 2022-05-17 05:18 GMT

കൊച്ചി : എറണാകുളം കച്ചേരിപ്പടി ശ്രീ സുധീന്ദ്ര മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ സൗജന്യ ശ്വാസകോശ രക്തസമ്മര്‍ദ ക്യാംപ് സംഘടിപ്പിക്കുന്നു.ഈ മാസം 20 ന് രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ക്യാംപ്. ബ്ലഡ് ഷുഗര്‍, ബ്ലഡ് പ്രഷര്‍, പള്‍മണറി ടെസ്റ്റ്, പീക്ക് ഫ്‌ളോ മീറ്റര്‍ ടെസ്റ്റ്, ആറ് മിനിറ്റ് നടത്ത പരിശോധന എന്നീ ടെസ്റ്റുകള്‍ സൗജന്യമാണ്.

ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരമുള്ള രോഗികള്‍ക്ക് അലര്‍ജി ടെസ്റ്റും സൗജന്യമായി നടത്താവുന്നതാണ്. കൂടാതെ ഡിവൈസുകള്‍ ഉപയോഗിക്കുന്നതിന്റെ ഡെമോണ്‍സ്‌ട്രേഷനും, സംശയ നിവാരണവും ക്യാംപില്‍ നടത്താവുന്നതാണ്. ക്യാംപില്‍ പങ്കെടുക്കാന്‍ പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 4077402, 2354139, 7025350481 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.

Tags: