എസ്ഡിടിയു മെയ് ദിന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു

പറവൂര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പറവൂരില്‍ നടന്ന മെയ് ദിന റാലിയും പൊതുസമ്മേളനവും എസ്ഡിടിയു ജില്ലാ കമ്മിറ്റിയംഗം യാക്കൂബ്‌സുല്‍ത്താന്‍ ഉദ്ഘാടനം ചെയ്തു

Update: 2022-05-02 06:42 GMT

നോര്‍ത്ത് പറവൂര്‍ : ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് സോഷ്യല്‍ ഡമോക്രാറ്റിക്ക് ട്രേഡ് യൂനിയന്‍(എസ്ഡിടിയു) പറവൂര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പറവൂരില്‍ മെയ് ദിന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു.


ചേന്ദമംഗലം ജംങ്ഷനില്‍ നിന്നും ആരംഭിച്ച റാലി കച്ചേരിപടിയില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം എസ്ഡിടിയു ജില്ലാ കമ്മിറ്റിയംഗം യാക്കൂബ്‌സുല്‍ത്താന്‍ ഉദ്ഘാടനം ചെയ്തു.


എസ് ഡി പി ഐ മണ്ഡലം സെക്രട്ടറി നിഷാദ് അഷറഫ് മെയ്ദിന സന്ദേശം നല്‍കി. പാര്‍ട്ടി പറവൂര്‍ മണ്ഡലം പ്രസിഡന്റ് നിസ്സാര്‍ അഹമ്മദ് സംസാരിച്ചു.ട്രേഡ് യൂനിയന്‍ പറവൂര്‍ ഏരിയ പ്രസിഡന്റ് ഷംജാദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ഹാരിസ് മുഹമ്മദ് സ്വാഗതവും വൈസ് പ്രസിഡന്റ് ഷാജഹാന്‍ നന്ദിയും രേഖപ്പെടുത്തി.

Tags:    

Similar News