എസ്ഡിപിഐ ജനകീയ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു

എസ് ഡി പി ഐ കുട്ടന്‍തുരത്ത് ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തില്‍ വാണിയക്കാട് നടത്തിയ ജനകീയ പ്രതിഷേധ സദസ്സ് പറവൂര്‍ മണ്ഡലം പ്രസിഡന്റ് നിസ്സാര്‍ അഹമ്മദ് ഉദ്ഘാടനം നിര്‍വ്വഹിച്ചു

Update: 2021-11-04 06:47 GMT

പറവൂര്‍: പറവൂര്‍മണ്ഡലത്തിലെ കോട്ടുവള്ളി പഞ്ചായത്ത് കുട്ടന്‍തുരുത്ത് നാലാം വാര്‍ഡ് ഇല്ലിക്കപ്പറമ്പ് പ്രദേശത്തെ വെള്ളക്കെട്ടിന് ശാശ്വതമായ പരിഹാരം കാണുക,പുത്തന്‍വീട് പറമ്പ് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക, റോഡിനായി വിട്ടുനല്‍കിയ സ്ഥലത്ത് ഉടന്‍ റോഡുപണി പൂര്‍ത്തീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എസ് ഡി പി ഐ കുട്ടന്‍തുരത്ത് ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തില്‍ വാണിയക്കാട് ജനകീയ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.


പ്രതിഷേധ സദസ്സ് പറവൂര്‍ മണ്ഡലം പ്രസിഡന്റ് നിസ്സാര്‍ അഹമ്മദ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.അമ്പതോളം കുടുംബങ്ങള്‍ ഉന്നയിക്കുന്ന ന്യായമായ ഈ ആവശ്യങ്ങള്‍ക്ക് അടിയന്തിരമായി പരിഹാരം കാണാന്‍ ജനപ്രതിനിധികളും അധികാരികളും അടിയന്തിരമായി പരിഹാരം കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.


വാര്‍ഡില്‍ തുടര്‍ന്നു വരുന്ന വിവേചനങ്ങള്‍ അവസാനിപ്പിച്ച് അടിസ്ഥാന ആവശ്യങ്ങള്‍ നടപ്പിലാക്കാന്‍ ബന്ധപ്പെട്ടവര്‍ ഉടന്‍ മുന്നോട്ടു വന്നില്ലെങ്കില്‍ മുഴുവന്‍ ഇരകളെയും സംഘടിപ്പിച്ച് ശക്തമായ തുടര്‍ പ്രക്ഷോഭത്തിന് എസ്ഡിപിഐ നേതൃത്വം നല്‍കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.പാര്‍ട്ടി കോട്ടുവള്ളി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഷംജാദ് ബഷീര്‍ അധ്യക്ഷത വഹിച്ചു.ബ്രാഞ്ച് സെക്രട്ടറി നിഹാല്‍, അബ്ദുള്‍ സലാം, അബ്ദുള്ള സംസാരിച്ചു.



Tags: