ബി എസ് എന്‍ എല്‍ റീ കണക്ഷന്‍ മേള

കുടിശിക തീര്‍പ്പാക്കല്‍ അദാലത്തും റീ കണക്ഷന്‍ മേളയും ഡിസംബര്‍ 18 മുതല്‍ 23 വരെ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.കുടിശ്ശികയുള്ള എല്ലാ ലാന്‍ഡ്ലൈന്‍, മൊബൈല്‍ ഉപഭോക്താക്കള്‍ക്കും ആകര്‍ഷകമായ ഇളവുകളോടെ കുടിശ്ശിക തീര്‍പ്പാക്കി കണക്ഷനുകള്‍ പുനഃസ്ഥാപിക്കാവുന്നതാണ്.

Update: 2020-12-17 09:43 GMT

കൊച്ചി: ബി എസ് എന്‍ എല്‍ എറണാകുളം ബിസിനസ് ഏരിയയിലെ എല്ലാ കസ്റ്റമര്‍ സര്‍വീസ് സെന്ററുകളിലും കുടിശിക തീര്‍പ്പാക്കല്‍ അദാലത്തും റീ കണക്ഷന്‍ മേളയും ഡിസംബര്‍ 18 മുതല്‍ 23 വരെ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.കുടിശ്ശികയുള്ള എല്ലാ ലാന്‍ഡ്ലൈന്‍, മൊബൈല്‍ ഉപഭോക്താക്കള്‍ക്കും ആകര്‍ഷകമായ ഇളവുകളോടെ കുടിശ്ശിക തീര്‍പ്പാക്കി കണക്ഷനുകള്‍ പുനഃസ്ഥാപിക്കാവുന്നതാണ്. https://forms.gle/4gkmzKLgbcUyVff4A എന്ന ലിങ്കിലൂടെ ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ വഴി മേളയില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. വിശദവിവരങ്ങള്‍ക്ക് അടുത്തുള്ള കസ്റ്റമര്‍ സര്‍വീസ് സെന്ററുമായി ബന്ധപ്പെടുക .

Tags:    

Similar News