കൊവിഡ്: വാര്‍ഡുകള്‍ തോറും വാക്‌സിനേഷന്‍ ക്യാംപ് സംഘടിപ്പിക്കണമെന്ന് എസ് ഡിപി ഐ

Update: 2021-06-13 15:50 GMT

കൊച്ചി: ഓണ്‍ലൈന്‍ രജിസ്‌ട്രേഷനിലൂടെ കൊവിഡ് വാക്‌സിന്‍ നല്‍കുന്നതിനെതിരേ എറണാകുളം ജില്ലയില്‍ വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ വാര്‍ഡുകള്‍ തോറും വാക്‌സിനേഷന്‍ ക്യാംപ് സംഘടിപ്പിച്ച് കൊവിഡ് പ്രതിരോധ കുത്തിവയ്പ് ഊര്‍ജ്ജിതമാക്കണമെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ഷെമീര്‍ മാഞ്ഞാലി ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ രജിസ്‌ട്രേഷനിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം അര്‍ഹരായവര്‍ക്ക് വാക്‌സിനേഷന്‍ ലഭിക്കാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. കേന്ദ്രത്തിലെ പുതിയ വാക്‌സിന്‍ നയംമാറ്റം ആരംഭിക്കുന്ന ജൂണ്‍ 21 മുതല്‍ 18 വയസ്സിന് മുകളിലുള്ള ഏവര്‍ക്കും യുദ്ധകാലടിസ്ഥാനത്തില്‍ വാക്‌സിന്‍ ലഭിക്കാന്‍ നടപടി ഉണ്ടാവണമെന്ന് ഷെമീര്‍ മാഞ്ഞാലി ആവശ്യപ്പെട്ടു. വാക്‌സിനേഷന്റെ പ്രാധാന്യത്തെയും രാജ്യത്ത് നല്‍കിക്കൊണ്ടിരിക്കുന്ന കോവീഷീല്‍ഡ്, കോവാക്‌സിന്‍ എന്നിവയെക്കുറിച്ചും ജനങ്ങള്‍ക്കിടയിലുള്ള ആശങ്ക പരിഹരിക്കാന്‍ ആരോഗ്യവകുപ്പ് തയ്യാറാവണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടു.

Covid: vaccination camps be organized in every ward-SDPI


Tags:    

Similar News