കൊവിഡ്: മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ കരുതല്‍ ആവശ്യം: പ്രഫ. കെ വി തോമസ്

കെ വി തോമസ് വിദ്യാധനം ട്രസ്റ്റിന്റേയും മുത്തൂറ്റ് ഫിനാന്‍സിന്റെയും സംയുക്താഭിമുഖ്യത്തില്‍ എറണാകുളം പ്രസ് ക്ലബ്ബിലെ മാധ്യമ പ്രവര്‍ത്തകരോടുള്ള ആദരവറിയിച്ച് ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്തു

Update: 2021-06-14 11:45 GMT

കൊച്ചി: കൊവിഡ് മുന്നണിപ്പോരാളികളായി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ കരുതല്‍ ആവ്യമാണെന്ന് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായി പ്രഫ കെ വി തോമസ്.കെ വി തോമസ് വിദ്യാധനം ട്രസ്റ്റിന്റേയും മുത്തൂറ്റ് ഫിനാന്‍സിന്റെയും സംയുക്താഭിമുഖ്യത്തില്‍ എറണാകുളം പ്രസ് ക്ലബ്ബിലെ മാധ്യമ പ്രവര്‍ത്തകരോടുള്ള ആദരവറിയിച്ച് ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം.

കൊവിഡ് മുന്നണിപ്പോരാളികളായ മാധ്യമ പ്രവര്‍ത്തകര്‍ക്ക് തൊഴിലിടങ്ങളില്‍ കൂടുതല്‍ സുരക്ഷയൊരുക്കേണ്ടത് അനിവാര്യമാണെന്നും കെ വി തോമസ് പറഞ്ഞു.പ്രസ് ക്ലബ് ഹാളില്‍ നടന്ന ചടങ്ങില്‍ മുത്തൂറ്റ് ഫിനാന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജോർജ് എം ജോര്‍ജ്  മുഖ്യാതിഥി ആയിരുന്നു.പ്രസ്‌ക്ലബ് പ്രസിഡന്റ് ഫിലിപ്പോസ് മാത്യു, സെക്രട്ടറി പി ശശികാന്ത് സംസാരിച്ചു.

Tags: