ആലുവയില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ കബളിപ്പിച്ച സംഭവം: കുറ്റക്കാര്‍ക്കെതിരെ ശകതമായ നടപടി സ്വീകരിക്കുക-വിമന്‍ ഇന്ത്യ മൂവ്‌മെന്റ്

Update: 2023-11-17 12:17 GMT

ആലുവ: ആലുവയില്‍ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ കബളിപ്പിച്ച് പണം തട്ടിയ കോണ്‍ഗ്രസ് നേതാവിനെതിരേ തക്കതായ ശിക്ഷാ നടപടി സ്വീകരിക്കണമെന്ന് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ആലുവ മണ്ഡലം പ്രസിഡന്റ് ഫസീലാ യൂസഫ്. മാനസികമായി തകര്‍ന്ന് നില്‍ക്കുന്ന ദിവസങ്ങളില്‍ സഹായിക്കാമെന്ന വ്യാജേനെ പെണ്‍കുട്ടിയുടെ കുടുംബത്തോട് കാണിച്ച ഈ അനീതി നീതികരിക്കാനാവില്ല. ഇത്തരം അനീതികള്‍ സമൂഹത്തില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കുറ്റക്കാര്‍ക്കെതിരേസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് മാതൃകപരമായ ശിക്ഷ നടപടികള്‍ ഉണ്ടാവണമെന്നും ആവശ്യപ്പെട്ടു.

Tags: