കേന്ദ്ര തൊഴില്‍ നയത്തിനെതിരെ 9 ന് വീട്ട് മുറ്റ സമരം: എന്‍എല്‍യു

സമരത്തില്‍ നാഷണല്‍ ലേബര്‍ യൂനിയന്‍ അംഗങ്ങള്‍ വീട് മുറ്റങ്ങളില്‍ കേന്ദ്ര സര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ബാഡ്ജ് ധരിച്ചും പ്ലക്കാര്‍ഡ് ഏന്തിയും പ്രതിഷേധിക്കുമെന്ന്എന്‍എല്‍യു സംസ്ഥാന പ്രസിഡന്റ് എപി മുസ്തഫ താമരശ്ശേരി, ജനറല്‍ സെക്രെട്ടറി സിഎംഎ ജലീല്‍ സംസ്ഥാന സെക്രട്ടിയേറ്റ് അംഗം ബി അന്‍ഷാദ് എന്നിവര്‍ പറഞ്ഞു

Update: 2020-08-07 17:03 GMT

ആലപ്പുഴ:തൊഴില്‍ നിയമ ഭേദഗതി, പൊതു മേഖല സ്ഥാപനങ്ങളുടെ വിറ്റഴിക്കല്‍ എന്നിങ്ങനെ കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നീക്കങ്ങള്‍ക്കെതിരെയുള്ള സമരങ്ങളുടെ ഭാഗമായി ഈമാസം ഒമ്പതിന് വീട്ടുമുറ്റ സമരം നടത്തുമെന്ന് എന്‍എല്‍യു സംസ്ഥാന പ്രസിഡന്റ് എപി മുസ്തഫ താമരശ്ശേരി, ജനറല്‍ സെക്രെട്ടറി സിഎംഎ ജലീല്‍ സംസ്ഥാന സെക്രട്ടിയേറ്റ് അംഗം ബി അന്‍ഷാദ് എന്നിവര്‍ പറഞ്ഞു.സമരത്തില്‍ നാഷണല്‍ ലേബര്‍ യൂനിയന്‍ (എന്‍എല്‍യു) വിന്റെ മുഴുവന്‍ തൊഴിലാളികളും അണിചേരും.അംഗങ്ങള്‍ വീട് മുറ്റങ്ങളില്‍ കേന്ദ്ര സര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ബാഡ്ജ് ധരിച്ചും പ്ലക്കാര്‍ഡ് ഏന്തിയും പ്രതിഷേധിക്കുകയും ഇത് സോഷ്യല്‍ മീഡിയയിലും മറ്റും പ്രചരിപ്പിക്കുകയും ചെയ്യുമെന്നും ഭാരവാഹികള്‍ അറിയിച്ചു. 

Tags:    

Similar News