കൊവിഡ്: ഇതരസംസ്ഥാനത്തു നിന്ന് അരൂരില്‍ എത്തുന്ന ലോറി ജീവനക്കാര്‍ക്ക് ക്വാറന്റൈന്‍ സൗകര്യം ഒരുക്കണമെന്ന് വിവിധസംഘടനകള്‍

വിവിധസംസ്ഥാനങ്ങളില്‍ നിന്ന് മല്‍സ്യവുമായി ഇവിടെ എത്തുന്ന ലോറി തൊഴിലാളികള്‍ക്ക് ക്വറന്റൈന്‍ സൗകര്യം ഒരുക്കുകയും കമ്പിനി ചെലവില്‍ അവര്‍ക്കുള്ള ഭക്ഷണം ഒരുക്കുകയും രജിസ്റ്റര്‍ സൂക്ഷിക്കുകയും ചെയ്യണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇവയെല്ലാം പാലിക്കപ്പെടാതിരുന്നിട്ടും ആരോഗ്യ വകുപ്പ് മൗനം പാലിക്കുകയാണ്. ഇതര സംസ്ഥാനലോറി,കണ്ടെയ്‌നര്‍ തൊഴിലാളികള്‍ യ സാധനങ്ങള്‍ വാങ്ങുന്നതിന് യഥേഷ്ടം തെരുവിലിറങ്ങുന്ന കാഴ്ചയാണ് ഇവിടെ കാണുന്നത്

Update: 2020-06-10 06:38 GMT

അരൂര്‍:ഇതരസംസ്ഥാനത്തു നിന്ന് അരൂരിലെ വിവിധസമുദ്രോല്‍പന്ന ശാലകളിലേക്ക് എത്തുന്ന ലോറി ജീവനക്കാരെ ക്വാറന്റൈനില്‍ കഴിയുന്നതിനുള്ള സൗകര്യം ഒരുക്കണമെന്ന് വ്യാപാരികളുംസംഘടനകളും ആവശ്യപ്പെട്ടു.വിവിധസംസ്ഥാനങ്ങളില്‍ നിന്ന് മല്‍സ്യവുമായി ഇവിടെ എത്തുന്ന ലോറി തൊഴിലാളികള്‍ക്ക് ക്വറന്റൈന്‍ സൗകര്യം ഒരുക്കുകയും കമ്പിനി ചെലവില്‍ അവര്‍ക്കുള്ള ഭക്ഷണം ഒരുക്കുകയും രജിസ്റ്റര്‍ സൂക്ഷിക്കുകയും ചെയ്യണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇവയെല്ലാം പാലിക്കപ്പെടാതിരുന്നിട്ടും ആരോഗ്യ വകുപ്പ് മൗനം പാലിക്കുകയാണ്.

ഇതര സംസ്ഥാനലോറി,കണ്ടെയ്‌നര്‍ തൊഴിലാളികള്‍ യ സാധനങ്ങള്‍ വാങ്ങുന്നതിന് യഥേഷ്ടം തെരുവിലിറങ്ങുന്ന കാഴ്ചയാണ് ഇവിടെ കാണുന്നത്. ആന്ധ്ര, ഒറീസ, മഹാരാഷ്ട്ര എന്ന വിടങ്ങളില്‍ നിന്ന് വനാമി ചെമ്മീനും വിവിധയിനം മീനുകളുമായി നിരവധി ലോറികള്‍ നിത്യേനേ അരൂര്‍ ചന്തിരൂര്‍ മേഖലകളില്‍എത്തുന്നു. സമുദ്രോല്‍പ്പന്ന ശാലയുമായി നേരിട്ട് ബന്ധമില്ലത്തവര്‍ വഴിയാണ് വനാമി ചെമ്മീനുകള്‍ എത്തുന്നത്.ലോറികള്‍ വഴി എത്തുന്ന ചെമ്മീന്‍ ഏജന്റ്മാര്‍ വഴിയാണ് കച്ചവടം നടത്തുന്നത്.

ഇങ്ങനെ എത്തുന്ന ലോറികള്‍ക്ക് കമ്പിനികള്‍ യാതൊരു സഹായവുംനല്‍കാത്തതിനാല്‍ ഇവര്‍ ക്വാറന്റൈനില്‍ പോകാതെ സമീപ പ്രദേശങ്ങളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ എത്തുന്നത് മൂലം പ്രദേശത്തെ വ്യാപാരികള്‍ ആശങ്കയിലാണ്.ഇത്തരത്തില്‍ ചന്തിരൂര്‍ മേഖലയില്‍ കഴിഞ്ഞ ദിവസം എത്തിയ രണ്ട്‌പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതരസംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന ലോറി ഡ്രൈവര്‍മാരെ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കാന്‍ കര്‍ശന നടപടി ഉണ്ടാകണമെന്ന് ഐഎന്‍എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബി അന്‍ഷാദും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി യു സി ഷാജിയും ആവശ്യപ്പെട്ടു. 

Tags:    

Similar News