കൊവിഡ്: ആലപ്പുഴ ജില്ലയിലെ വേര്‍തിരിച്ചുള്ള നിയന്ത്രണങ്ങള്‍ അന്യായമെന്ന് ഐ.എന്‍.എല്‍

ഇക്കാര്യം ചൂണ്ടിക്കാട്ടി ആലപ്പുഴ ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കിയാതായി ഐഎന്‍ എല്‍ ആലപ്പുഴ ജില്ലാ പ്രസിഡന്റ് നിസാറുദ്ദീന്‍ കാക്കോന്തറയും ജില്ലാ ജനറല്‍ സെക്രട്ടറി ബി അന്‍ഷാദും പറഞ്ഞു

Update: 2021-05-29 14:44 GMT

ആലപ്പുഴ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വേര്‍തിരിച്ചുള്ള നിയന്ത്രണങ്ങള്‍ അന്യായമാണെന്ന് ഐഎന്‍ എല്‍ ആലപ്പുഴ ജില്ലാ പ്രസിഡന്റ് നിസാറുദ്ദീന്‍ കാക്കോന്തറയും ജില്ലാ ജനറല്‍ സെക്രട്ടറി ബി അന്‍ഷാദും അഭിപ്രായപ്പെട്ടു.ഇക്കാര്യം ചൂണ്ടിക്കാട്ടി ആലപ്പുഴ ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കിയാതായും ഇവര്‍ വ്യക്തമാക്കി.

ഇറച്ചി വ്യാപാരം മല്‍സ്യവ്യാപാരം പോലെ തന്നെ എല്ലാ ദിവസവുമാക്കണം. സമയം നീട്ടികൊടുക്കുകയും വേണം ഇപ്പോള്‍ കൊടുത്തിരിക്കുന്ന ഷെഡ്യൂള്‍ അപ്രായോഗ്യമാണെന്നും ഇരുവരും അഭിപ്രായപ്പെട്ടു.ഒരു മൃഗത്തിനെ അറുത്ത് ഒരു മണിക്കുള്ളില്‍ വിറ്റ് തീര്‍ക്കണമെന്ന് പറയുന്നത് ന്യായികരിക്കാനാവില്ല. പലചരക്ക് എല്ലാ ദിവസവും അനുവദിക്കാമെങ്കില്‍ അനുബന്ധ ഘടകങ്ങളും അത്തരത്തില്‍ വേണം.

ഫര്‍ണിച്ചര്‍ ഷോപ്പുകളുടെ കാര്യത്തിലും വ്യക്തത ഇല്ലെന്നും ഇവര്‍ പറഞ്ഞു. വേര്‍തിരിച്ചുള്ള നിയന്ത്രണങ്ങള്‍ മൂലം മറുവശത്ത് പട്ടിണിയില്‍ കഴിയുന്ന ചെറുകിട വ്യാപാരികളെ കാണാതെ പോകരുത്. വായ്പയെടുത്ത് വ്യവസായങ്ങള്‍ തുടങ്ങിയിട്ടുള്ള പലരും കടുത്ത സാമ്പത്തിക ബാധ്യതയില്‍ ഇന്ന് ആത്മത്യയുടെ വക്കിലാണ്.കുടുംബങ്ങളും കടുത്ത ദുരിതത്തിലാണ് ഇക്കാര്യങ്ങള്‍ ബന്ധപ്പെട്ട അധികൃതര്‍ പരിഗണിക്കണമെന്നും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടു തന്നെ ബന്ധപ്പെട്ട സ്ഥാപനങ്ങളും തുറക്കാന്‍ അനുമതി നല്‍കണമെന്നും ജില്ലാ കലക്ടര്‍ക്ക് അയച്ച നിവേദനത്തില്‍ ഇവര്‍ ആവശ്യപ്പെട്ടു.

Tags:    

Similar News