ആലപ്പുഴയില്‍ ഇന്ന് 38 പേര്‍ക്ക് കൊവിഡ്; 24 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Update: 2020-08-02 13:33 GMT

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 38 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 24 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 10 പേര്‍ വിദേശത്തുനിന്നും നാല് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 22 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി, പട്ടണക്കാട് സ്വദേശിയായ ആണ്‍കുട്ടി, കായംകുളം സ്വദേശിയായ ആണ്‍കുട്ടി, 27 വയസ്സുള്ള ചെങ്ങന്നൂര്‍ സ്വദേശിനി, ചെങ്ങന്നൂര്‍ സ്വദേശിയായ ആണ്‍കുട്ടി, 31 വയസ്സുള്ള പാതിരപ്പള്ളി സ്വദേശി, 24 വയസ്സുള്ള പട്ടണക്കാട് സ്വദേശി, ചെങ്ങന്നൂര്‍ സ്വദേശിനി യായ പെണ്‍കുട്ടി, 54 വയസ്സുള്ള പട്ടണക്കാട് സ്വദേശിനി, 63 വയസ്സുള്ള പട്ടണക്കാട് സ്വദേശി, വെട്ടക്കല്‍ സ്വദേശിയായ പെണ്‍കുട്ടി, 32 വയസ്സുള്ള വയലാര്‍ സ്വദേശി, 49 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശിനി, 28 വയസ്സുള്ള പട്ടണക്കാട് സ്വദേശിനി, 34 വയസ്സുള്ള ചെങ്ങന്നൂര്‍ സ്വദേശി, 59 വയസ്സുള്ള വയലാര്‍ സ്വദേശിനി, 40 വയസ്സുള്ള മാവേലിക്കര സ്വദേശി, 41 വയസ്സുള്ള പൂച്ചാക്കല്‍ സ്വദേശി,പട്ടണക്കാട് സ്വദേശിയായ ആണ്‍കുട്ടി,26 വയസ്സുള്ള ചന്തിരൂര്‍ സ്വദേശി,34 വയസ്സുള്ള ചെങ്ങന്നൂര്‍ സ്വദേശി, അറുപത്തിരണ്ട് വയസ്സുള്ള വണ്ടാനം സ്വദേശിനി, 32 വയസ്സുള്ള ഓങ്ങല്ലൂര്‍ സ്വദേശി,20 വയസ്സുള്ള ചന്തിരൂര്‍ സ്വദേശിനി എന്നിവര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

സൗദിയില്‍ നിന്നും എത്തിയ 42 വയസ്സുള്ള മണ്ണഞ്ചേരി സ്വദേശി,യുകെയില്‍ നിന്നും എത്തിയ 55 വയസ്സുള്ള ചെങ്ങന്നൂര്‍ സ്വദേശിനി, ഖത്തറില്‍ നിന്നും എത്തിയ 29 വയസ്സുള്ള ചേര്‍ത്തല സ്വദേശി, അബുദാബിയില്‍ നിന്നും എത്തിയ 60 വയസ്സുള്ള പുലിയൂര്‍ സ്വദേശി, സൗദിയില്‍ നിന്നും എത്തിയ 37 വയസ്സുള്ള മാവേലിക്കര സ്വദേശി, സൗദിയില്‍ നിന്നും എത്തിയ 27 വയസ്സുള്ള ചെങ്ങന്നൂര്‍ സ്വദേശി,യുകെയില്‍ നിന്നും എത്തിയ 44 വയസ്സുള്ള മുട്ടാര്‍ സ്വദേശി. ,സൗദി അറേബ്യയില്‍ നിന്നും എത്തിയ 52 വയസ്സുള്ള ചെറിയനാട് സ്വദേശിനി, ദുബയില്‍ നിന്നും എത്തിയ 32 വയസ്സുള്ള മാന്നാര്‍ സ്വദേശി, ഖത്തറില്‍ നിന്നും എത്തിയ 44 വയസ്സുള്ള ചെങ്ങന്നൂര്‍ സ്വദേശി, വെസ്റ്റ് ബംഗാളില്‍ നിന്നും ജോലിസംബന്ധമായി ചേപ്പാട് എത്തിയ 24 വയസ്സുകാരന്‍,അരുണാചല്‍ പ്രദേശില്‍ നിന്നും എത്തിയ 43 വയസ്സുള്ള മണ്ണഞ്ചേരി സ്വദേശി, മധുരയില്‍ നിന്നും എത്തിയ 28 വയസ്സുള്ള ആലപ്പുഴ സ്വദേശിനി, തെലങ്കാനയില്‍ നിന്നുമെത്തിയ 25 വയസ്സുള്ള ബുധനൂര്‍ സ്വദേശിനി. ജില്ലയില്‍ ഇന്ന് 15 പേരുടെ പരിശോധനാഫലം നെഗറ്റീവായി ഇതില്‍ മൂന്ന് പേര്‍ ഐടിബിപി ഉദ്യോഗസ്ഥരാണ്. ഒമ്പത് പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. ഒമ്പത് പേര്‍ വിദേശത്തുനിന്നും എത്തിയവരാണ്. ആകെ 722 പേര്‍ ആശുപത്രികളില്‍ ചികില്‍സയിലുണ്ട്. 1097 പേര്‍ രോഗമുക്തരായി.




Tags:    

Similar News