മലയന്‍ കുഞ്ഞ് 11 മുതല്‍ പ്രൈം വീഡിയോയില്‍

ഉരുള്‍പൊട്ടലില്‍ കുടുങ്ങിപ്പോകുന്ന ഒരു മനുഷ്യന്റെ അതിജീവനത്തിന്റെ വൈകാരികമായ കഥയാണ് മലയന്‍കുഞ്ഞ്

Update: 2022-08-09 13:18 GMT

കൊച്ചി: ഫഹദ് ഫാസില്‍ നായകനായ സര്‍വൈവല്‍ ത്രില്ലര്‍ മലയന്‍കുഞ്ഞിന്റെ എക്‌സ്‌ക്ലൂസീവ് പ്രീമിയര്‍ പ്രൈം വീഡിയോ പ്രഖ്യാപിച്ചു. സജിമോന്‍ പ്രഭാകര്‍ സംവിധാനം ചെയ്ത് ഫഹദ് ഫാസിലിനൊപ്പം രജിഷ വിജയന്‍, ഇന്ദ്രന്‍സ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മലയന്‍കുഞ്ഞ് ആഗസ്റ്റ് 11 മുതല്‍ പ്രൈം വിഡിയോയില്‍ സ്ട്രീമീംഗ് ആരംഭിക്കും.

ഉരുള്‍പൊട്ടലില്‍ കുടുങ്ങിപ്പോകുന്ന ഒരു മനുഷ്യന്റെ അതിജീവനത്തിന്റെ വൈകാരികമായ കഥയാണ് മലയന്‍കുഞ്ഞ്. മഹേഷ് നാരായണന്‍ എഴുതിയ ഈ ചിത്രത്തിലൂടെ ഏകദേശം മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം എ.ആര്‍. റഹ്മാന്‍ മോളിവുഡിലേക്ക് തിരിച്ചെത്തുന്നു എന്ന സവിശേഷതയുമുണ്ട്.താന്‍ ഇതുവരെ അഭിനയിച്ചതില്‍ വെച്ച് ഏറ്റവും കടുപ്പമേറിയ ചിത്രങ്ങളിലൊന്നാണ് മലയന്‍കുഞ്ഞ്.

സിനിമയുടെ രണ്ടാം പകുതി ഭൂമിക്കടിയില്‍ 40 അടി താഴ്ചയിലാണ് ഒരുക്കിയിരിക്കുന്നതെന്നും ഫഹദ് ഫാസില്‍ പറഞ്ഞു.ഒരു മനുഷ്യന്റെ യാത്രയും പ്രകൃതി അവന്റെ ജീവിതത്തില്‍ ഇടപെടുമ്പോള്‍ അവനെ എങ്ങനെ സ്വാധീനിക്കുന്നു എന്നതുമാണ് ചിത്രം പറയുന്നതെന്ന് സംവിധയാകന്‍ സജിമോന്‍ പ്രഭാകര്‍ വ്യക്തമാക്കി.

Tags: