കാര്‍ട്ടൂണിസ്റ്റ് യേശുദാസന്റെ ആത്മകഥ പ്രസിദ്ധീകരിക്കുന്നു

പുസ്തകക്കട ഓണ്‍ ലൈന്‍ ബുക്ക് സ്‌റ്റോറിലൂടെ അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ പുസ്തകം വിപണിയിലെത്തുമെന്ന് ഇറാം ഗ്രൂപ്പ് ചെയര്‍മാന്‍ സിദ്ധിഖ് അഹമ്മദ് പറഞ്ഞു

Update: 2021-12-04 14:00 GMT

കൊച്ചി: മലയാളത്തിന്റെ മണ്‍മറിഞ്ഞ അനുഗ്രഹീത കാര്‍ട്ടൂണിസ്റ്റ്് യേശുദാസന്റെ ആത്മകഥ പ്രസിദ്ധീകരിക്കുന്നു.ഇറാം ഗ്രൂപ്പിന്റെ സഹോദര സ്ഥാപനമായ പുസ്തകക്കട ഓണ്‍ ലൈന്‍ ബുക്ക് സ്‌റ്റോറിലൂടെ അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ പുസ്തകം വിപണിയിലെത്തുമെന്ന് ഇറാം ഗ്രൂപ്പ് ചെയര്‍മാന്‍ സിദ്ധിഖ് അഹമ്മദ് പറഞ്ഞു.

യേശുദാസന്‍ കുറിച്ചിട്ട സംഭവങ്ങളും അനുഭവങ്ങളും കോര്‍ത്തിണക്കിയ ഈ പുസ്തകം കേരളത്തിലെ കാര്‍ട്ടൂണ്‍ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയുടെ ചരിത്ര വഴികളുടെ ഒരു അടയാളപ്പെടുത്തല്‍ കൂടിയായിരിക്കും. മലയാളികളുടെ പ്രിയ കവിയായിരുന്ന ഒ എന്‍ വി കുറുപ്പിന്റെ വരികളായ '' ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന ' എന്നാണ് പുസ്തകത്തിന് പേര് നല്‍കിയിരിക്കുന്നത്.

ചലച്ചിത്ര താരം മമ്മൂട്ടിയുടേതാണ് അവതാരിക. സാമൂഹിക സാംസ്‌ക്കാരിക രംഗത്തെ നിരവധി പ്രമുഖരുടെ അനുസ്മരണങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് . യേശുദാസനെ ഇഷ്ടപ്പെടുന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ലക്ഷകണക്കിനു ആളുകള്‍ക്കായി ഈ ആത്മകഥ സമര്‍പ്പിക്കുന്നതില്‍ അഭിമാനമുണ്ടെന്നും സിദ്ധിഖ് അഹമ്മദ് പറഞ്ഞു.

Tags: