ആദിവാസി മധുവിന് സ്മരണാഞ്ജലി: 'മുറിവ്' ശ്രദ്ധേയമാകുന്നു

'തീരം പ്രൊഡക്ഷന്‍സ്' അണ് 'മുറിവ്' നിര്‍മിച്ചിരിക്കുന്നത്.മാധ്യമപ്രവര്‍ത്തകനായ നന്ദു ശശിധരന്‍ രചിച്ച് ഓട്ടന്‍തുള്ളല്‍ കലാകാരനായ മരത്തോര്‍വട്ടം കണ്ണന്‍ സംഗീതവും ആലാപനവും,യദു കൃഷ്ണ പശ്ചാത്തല സംഗീതവും മിക്‌സിങ് മാസ്റ്ററിങ് എന്നിവയും മഹേഷ് ശിവ മോഹന്‍ എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്ന മ്യൂസിക്കല്‍ ആല്‍ബത്തിന് സാമൂഹിക മാധ്യമങ്ങളില്‍ വന്‍ വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്.

Update: 2021-06-14 06:24 GMT

കൊച്ചി: വിശപ്പിന്റെ വിളിക്ക് കാതോര്‍ത്തു കാടിറങ്ങിയ ആദിവാസി മധുവിന്റെ സ്മരണക്കായി പുറത്തിറക്കിയ 'മുറിവ്' എന്ന മ്യൂസിക്കല്‍ ആല്‍ബം സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നു. അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകം നടന്ന് മൂന്ന് വര്‍ഷം പിന്നിട്ടതിനു പിന്നാലെ എത്തിയ 'മുറിവ്' നിര്‍മിച്ചിരിക്കുന്നത് 'തീരം പ്രൊഡക്ഷന്‍സ്' അണ്.

മാധ്യമപ്രവര്‍ത്തകനായ നന്ദു ശശിധരന്‍ രചിച്ച് പ്രമുഖ ഓട്ടന്‍തുള്ളല്‍ കലാകാരനായ മരത്തോര്‍വട്ടം കണ്ണന്‍ സംഗീതവും ആലാപനവും നിര്‍വഹിച്ച് യദു കൃഷ്ണ പശ്ചാത്തല സംഗീതവും മിക്‌സിങ് മാസ്റ്ററിങ് എന്നിവയും മഹേഷ് ശിവ മോഹന്‍ എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്ന മ്യൂസിക്കല്‍ ആല്‍ബത്തിന് സമൂഹമാധ്യമങ്ങളില്‍ വന്‍ വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്. 11 ന് റിലീസ് ചെയ്ത മ്യൂസിക്കല്‍ ആല്‍ബം ഇതിനോടകംതന്നെ ആയിരക്കണക്കിന്‌പേര്‍ കണ്ടുകഴിഞ്ഞു.

ഭക്ഷണമോഷണം ആരോപിച്ചു ആള്‍ക്കൂട്ടം മധുവിനെ തല്ലിക്കൊന്നിട്ട് വര്‍ഷം മൂന്ന് തികഞ്ഞു. ഇന്നും മധു ഒരു നോവായി അവശേഷിക്കുന്നു എന്നതാണ് കവിതയുടെ സ്വീകാര്യതയ്ക്ക് കാരണമെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. 2018 ഫെബ്രുവരി 22 നാണ് കേരളത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്. കേസിന്റെ വിചാരണ ഇനിയും തുടങ്ങിയിട്ടില്ല. സംഭവം കഴിഞ്ഞു മൂന്ന് കൊല്ലമായെങ്കിലും തങ്ങള്‍ക്ക് ലഭിക്കേണ്ട സ്വാഭാവികനീതിയ്ക്കായി കാത്തിരിക്കുകയാണ് മധുവിന്റെ കുടുംബം.

Tags:    

Similar News