ഗിരീഷ് കര്‍ണാട് പ്രഥമ പുരസ്‌കാരം പ്രമോദ് പയ്യന്നൂരിനും രാജു എബ്രഹാമിനും

Update: 2021-07-18 11:38 GMT

തിരുവനന്തപുരം: നാടകചലച്ചിത്രസാംസ്‌കാരിക പ്രവര്‍ത്തകന്‍ ഗിരീഷ് കര്‍ണാടിന്റെ നാമധേയത്തിലുള്ള സ്മാരക വേദിയുടെയും നാഷനല്‍ തീയേറ്ററിന്റെയും പ്രഥമ സമഗ്ര സംഭാവനാ പുരസ്‌കാരം പ്രമോദ് പയ്യന്നൂരിന്. നാടക ദൃശ്യമാധ്യമരംഗത്തെ വേറിട്ടതും, ജനകീയവുമായ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. ജീവകാരുണ്യത്തിനും സാമൂഹ്യപ്രവര്‍ത്തനത്തിനുമുള്ള അവാര്‍ഡിന് മുന്‍ എംഎല്‍എ രാജു എബ്രഹാം അര്‍ഹനായി. ഇതര പുരസ്‌കാരങ്ങള്‍ ഷാജി ഇല്ലത്ത് (ഗാനരചന), ഡോ. രാജാ വാര്യര്‍ (നാടക ഗ്രന്ഥം), വിവി പ്രകാശ് വിഗ്സ്സ് (കേശാലങ്കാരം, ചമയം), മുരളി അടാട്ട് (ഫോക് ലോര്‍). 25,000 രൂപയും, ശില്പവും, പ്രശംസാപത്രവും ചേര്‍ന്നതാണ് അവാര്‍ഡ്. ഡോ. ജോളി പുതുശ്ശേരി, ഡോ. ആര്‍ബി ജയലക്ഷ്മി, കൊടുമണ്‍ ഗോപാലകൃഷ്ണന്‍, വിനോദ് നാരായണന്‍ എന്നിവര്‍ അടങ്ങിയ ജൂറി അംഗങ്ങളാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. ആഗസ്റ്റ് ആറിന് കൊല്ലം പ്രസ്സ് ക്ലബ്ബില്‍ നടക്കുന്ന ചടങ്ങില്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

Tags: