'ലിങ്കിങ് ലീനിയേജ് ' ഫൊട്ടോ പ്രദര്‍ശനം

കാവേരി നദിക്കരയില്‍ സ്ഥിതി ചെയ്തിരുന്ന പുക്കാര്‍ എന്ന പ്രദേശത്തെ സംഘകാലത്തില്‍ കാവേരിപൂംപട്ടണം എന്നാണ് അറിയപ്പെട്ടിരുന്നത്. ഈ പ്രദേശത്ത് വിദേശീയരുമായി നടന്നിരുന്ന സാംസ്‌കാരിക കൈമാറ്റങ്ങളെ അടയാളപ്പെടുത്താനാണ് ഫൊട്ടോ പ്രദര്‍ശനം.

Update: 2019-01-15 01:16 GMT

തൃശൂര്‍: സംഘകാല ചരിത്രങ്ങളില്‍ പ്രതിപാദിക്കുന്ന ചിത്രങ്ങളുമായി പ്രശസ്ത ഫൊട്ടോഗ്രാഫര്‍ അബുള്‍ കലാം ആസാദിന്റെ ഫൊട്ടോ പ്രദര്‍ശനം തൃശൂരില്‍ നടന്നു. തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലയിലെ പുക്കാര്‍ എന്ന സ്ഥലത്തെ ജീവിതമാണ് അബുള്‍ കലാം ആസാദ് ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത്. മൂന്ന് ദിവസം നീണ്ടു നിന്ന പ്രദര്‍ശനം വെള്ളിയാഴ്ച്ച ചെണ്ട വിദ്വാന്‍ പെരുവനം കുട്ടന്‍ മാരാരാണ് ഉദ്ഘാടനം ചെയ്തത്.

കാവേരി നദിക്കരയില്‍ സ്ഥിതി ചെയ്തിരുന്ന പുക്കാര്‍ എന്ന പ്രദേശത്തെ സംഘകാലത്തില്‍ കാവേരിപൂംപട്ടണം എന്നാണ് അറിയപ്പെട്ടിരുന്നത്. ഈ പ്രദേശത്ത് വിദേശീയരുമായി നടന്നിരുന്ന സാംസ്‌കാരിക കൈമാറ്റങ്ങളെ അടയാളപ്പെടുത്താനാണ് ഫൊട്ടോ പ്രദര്‍ശനം കൊണ്ട് ഉദേശിച്ചത് എന്നാണ് അബുള്‍ കലം ആസാദ് വ്യക്തമാക്കുന്നത്. 'സ്‌റ്റോറി ഓഫ് ലവ്,' 'ഡിസയര്‍ ആന്‍ഡ് അഗണി' എന്നീ ഫൊട്ടോ സീരിസിന് ശേഷം പ്രദര്‍ശിപ്പിക്കുന്നതാണ് 'മെന്‍ ഓഫ് പുക്കാര്‍.'

Tags:    

Similar News