പെരിയ ഇരട്ടക്കൊലക്കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍

പ്രതികള്‍ സഞ്ചരിച്ച സൈലോ കാറിന്റെ ഉടമ ഏച്ചിലടക്കം സ്വദേശി സജി സി ജോര്‍ജ്ജിനെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്

Update: 2019-02-20 16:42 GMT

കാസര്‍കോഡ്: പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. പ്രതികള്‍ സഞ്ചരിച്ച സൈലോ കാറിന്റെ ഉടമ ഏച്ചിലടക്കം സ്വദേശി സജി സി ജോര്‍ജ്ജിനെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഇയാള്‍ സിപിഎം പ്രവര്‍ത്തകനാണെന്നാണു സൂചന. കഴിഞ്ഞ കൊലപാതകത്തിലെ മുഖ്യസൂത്രധാരനെന്നു സംശയിക്കുന്ന സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം പീതാംബരനെ അറസ്റ്റ് ചെയ്തിരുന്നു. പീതാംബരനുള്‍പ്പെടെ ഏഴുപേരാണ് കസ്റ്റഡിയിലുണ്ടായിരുന്നത്. ഇവരെ ചോദ്യംചെയ്തതില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആയുധങ്ങള്‍ കണ്ടെടുക്കുകയും വാഹനം തിരിച്ചറിയുകയും ചെയ്തിരുന്നു. അതിനിടെ, പീതാംബരനെ കോടതിയില്‍ ഹാജരാക്കി ഒരാഴ്ചത്തേക്ക് പോലിസ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയിരിക്കുകയാണ്.




Tags: