മുട്ടില്‍ വനം കൊള്ള: അന്വേഷണം സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി

അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു

Update: 2021-06-09 06:07 GMT

കൊച്ചി: വയനാട് മുട്ടില്‍ ഈട്ടി അടക്കം കോടിക്കണക്കിന് രൂപ വിലമതിക്കുന്ന മരങ്ങള്‍ മുറിച്ചു കടത്തിയ കേസുമായി ബന്ധപ്പെട്ട അന്വേഷണം സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി..അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.

സര്‍ക്കാര്‍ ഉത്തരവ് ദൂര്‍വ്യാഖ്യാനം ചെയ്തുകൊണ്ടുള്ള മരം കൊള്ളയാണ് നടന്നിരിക്കുന്നത്.കേസില്‍ ഉന്നതരായ പലര്‍ക്കും ബന്ധമുണ്ടെന്നും വില്ലേജ് ഓഫിസര്‍ മാര്‍ അടക്കമുള്ളവര്‍ അന്വേഷണം നേരിടുകയാണെന്നും വനം വകുപ്പ് കോടതിയെ അറിയിച്ചു.ഈ സാഹചര്യത്തില്‍ അന്വേഷണം തുടരാന്‍ അനുവദിക്കണമെന്നും സ്റ്റേ ചെയ്യരുതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.സര്‍ക്കാരിന്റെ വാദം അംഗീകരിച്ചുകൊണ്ടാണ് കേസ് അന്വേഷണം ചെയ്യണമെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളിയത്.

രണ്ടാഴ്ചയ്ക്കു ശേഷം കേസില്‍ വിശമാദമായ വാദം കേള്‍ക്കും. കേസിലെ പ്രതികളായ റോജി, ആന്റോ എന്നിവരാണ് ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.മുറിച്ച് കടത്തിക്കൊണ്ടുവന്ന മരങ്ങള്‍ മുറിക്കുന്നതിനുള്ള അനുമതിയുടെ പകര്‍പ്പ് മില്ല് അധികൃതര്‍ ചോദിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.തുടര്‍ന്ന് മില്ലുകാര്‍ വനം വകുപ്പിന് വിവരം നല്‍കുകയും മരത്തടികള്‍ പിടിച്ചെടുക്കുകയുമായിരുന്നു.

Tags:    

Similar News