പന്ത്രണ്ടു വയസ്സിനു മുകളിലുള്ളവര്‍ക്കുള്ള കൊവിഡ് വാക്‌സിനേഷന്‍ ബുധനാഴ്ച മുതല്‍

പന്ത്രണ്ടു മുതല്‍ പതിനഞ്ചു വരെയുള്ള പ്രായമുള്ളവരുടെ വാക്‌സിനേഷനാണ് മറ്റന്നാള്‍ തുടക്കം കുറിക്കുക. ബയോളജിക്കല്‍ ഇയുടെ കോര്‍ബേവാക്‌സ് ആണ് ഈ പ്രായത്തിലുള്ളവര്‍ക്കു നല്‍കുക.

Update: 2022-03-14 09:15 GMT

ന്യൂഡല്‍ഹി: രാജ്യത്ത് പന്ത്രണ്ടു വയസ്സിനു മുകളിലുള്ളവര്‍ക്കുള്ള കൊവിഡ് വാക്‌സിനേഷന്‍ ബുധനാഴ്ച തുടങ്ങും. അറുപതു വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും മറ്റന്നാള്‍ മുതല്‍ കരുതല്‍ ഡോസ് നല്‍കാനും തീരുമാനമായി.

പന്ത്രണ്ടു മുതല്‍ പതിനഞ്ചു വരെയുള്ള പ്രായമുള്ളവരുടെ വാക്‌സിനേഷനാണ് മറ്റന്നാള്‍ തുടക്കം കുറിക്കുക. ബയോളജിക്കല്‍ ഇയുടെ കോര്‍ബേവാക്‌സ് ആണ് ഈ പ്രായത്തിലുള്ളവര്‍ക്കു നല്‍കുക.

അറുപതു വയസ്സിനു മുകളിലുള്ളവരില്‍ മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ക്കാണ് നിലവില്‍ കരുതല്‍ ഡോസ് നല്‍കിവരുന്നത്. ഇത് എല്ലാവര്‍ക്കും നല്‍കാനാണ് ഇപ്പോഴത്തെ തീരുമാനം.

ഈ വര്‍ഷം ജനുവരി പത്തു മുതലാണ് രാജ്യത്ത് കൊവിഡ് വാക്‌സിന്‍ കരുതല്‍ ഡോസ് നല്‍കിവരുന്നത്.

Tags:    

Similar News