പൗരത്വ പ്രക്ഷോഭം: ഉത്തര്‍പ്രദേശില്‍ 19 പേരെ രാജ്യദ്രോഹ കുറ്റം ചുമത്തി ജയിലില്‍ അടച്ചു

ഹൃദയ സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങളുള്ള മുന്നി ബാനു എന്ന സ്ത്രീയടക്കം 35 പെര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ പോലിസ് അവരെ വിട്ടയച്ചു.

Update: 2020-02-06 06:26 GMT

ലക്‌നോ: ഉത്തര്‍ പ്രദേശിലെ അസംഗഡില്‍ പൗരത്വ ഭേദഗതി നിയമത്തിനും എന്‍ആര്‍സിക്കുമെതിരെ സമരം നടത്തിയ 19 പേരെ രാജ്യ ദ്രാഹകുറ്റം ചുമത്തി ജയിലില്‍ അടച്ചു. സമരക്കര്‍ക്ക് നേരെ പോലിസ് ടിയര്‍ ഗ്യാസ് ഷെല്‍ പ്രയോഗിക്കുകയും പോലിസ് ലാത്തി ചാര്‍ജ്ജ് നടത്തുകയും ചെയ്തതായി പ്രക്ഷോഭകര്‍ ആരോപിച്ചു.

പ്രക്ഷോഭത്തില്‍ നിരവധി സ്ത്രീകളും ഉണ്ടായിരുന്നു. ചിലര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഹൃദയ സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങളുള്ള മുന്നി ബാനു എന്ന സ്ത്രീയടക്കം 35 പെര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ പോലിസ് അവരെ വിട്ടയച്ചു.

അതേസമയം, സമരക്കാരുടെ വാദം പോലിസ് തള്ളിക്കള്ളഞ്ഞു. ലാത്തി ചാര്‍ജ്ജ് നടത്തിരുന്നില്ല. സ്ത്രീകളടക്കമുള്ളവര്‍ പോലിസിന് നേരെയാണ് കല്ലെറിഞ്ഞതെന്നും പ്രക്ഷോഭകരുടെ കല്ലേറിലാണ് സ്ത്രീകള്‍ക്ക് പരുക്കേറ്റതെന്നും ബിലാരിയഗഞ്ച് സ്‌റ്റേഷന്‍ ഓഫിസര്‍ മനോജ് കുമാര്‍ സിംഗ് പറഞ്ഞു.

Tags: