യുപിയില്‍ മുന്‍ ആഭ്യന്തര മന്ത്രിക്കും രക്ഷയില്ല; കാറുകള്‍ കത്തിച്ചവര്‍ക്കെതിരേ നല്‍കിയ പരാതി തള്ളി

പോലിസും സംഘ്പരിവാര്‍ പ്രവര്‍ത്തകരും ചേര്‍ന്ന് പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച മുസ്‌ലിംകളെ ആക്രമിച്ച മീനാക്ഷി ചൗക്കിനു സമീപമാണ് സയ്യിദ് സമാന്റെ സ്വകാര്യ ഗാരജ് ഉണ്ടായിരുന്നത്.

Update: 2020-01-02 05:20 GMT

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രക്ഷോഭം നടത്തുന്നവരെ അടിച്ചമര്‍ത്തുന്ന പോലിസ് ഏകപക്ഷീയമായി നടപടിയെടുക്കുന്നതായി ആരോപണം. മുന്‍ ആഭ്യന്തര മന്ത്രിയും മുന്‍ എംപിയുമായ സയ്യിദ് സമാന്‍ നല്‍കിയ പരാതി സ്വീകരിക്കാന്‍ പോലും യുപി പോലിസ് തയ്യാറായില്ല. ഗ്യാരേജ് ആക്രമിച്ച് കാറുകള്‍ കത്തിച്ചവര്‍ക്കെതിരേയാണ് മുന്‍ ആഭ്യന്തര മന്ത്രി തെളിവുകള്‍ സഹിതം പരാതി നല്‍കിയത്. അക്രമികളുടെ വിവരങ്ങളും പരാതിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, യാതൊരു അന്വേഷണവും നടത്താതെ പോലിസ് പരാതി തള്ളുകയായിരുന്നു.

പോലിസും സംഘ്പരിവാര്‍ പ്രവര്‍ത്തകരും ചേര്‍ന്ന് പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ച മുസ്‌ലിംകളെ ആക്രമിച്ച മീനാക്ഷി ചൗക്കിനു സമീപമാണ് സയ്യിദ് സമാന്റെ സ്വകാര്യ ഗരേജ് ഉണ്ടായിരുന്നത്. ഇതിനകത്തു കയറിയ അക്രമികള്‍ സമാന്റെതുള്‍പ്പടെ അഞ്ച് വാഹനങ്ങള്‍ക്കു തീകൊടുത്തതിനു ശേഷം അദ്ദേഹത്തിന്റെ ലായത്തിനു പുറത്തു കെട്ടിയ കുതിരയെ ചുട്ടു കൊല്ലാനും ശ്രമിച്ചു. കാലിലേറ്റ ചെറിയ പരിക്കുകളോടെ കുതിര രക്ഷപ്പെട്ടെങ്കിലും വാഹനങ്ങള്‍ പൂര്‍ണമായും കത്തിയമര്‍ന്നു.

ജില്ലാ ഭരണകൂടവും പോലിസും ബിജെപിയുടെ താളത്തിനൊത്ത് തുള്ളുകയാണെന്നും യഥാര്‍ഥ അക്രമികളെയല്ല അവര്‍ ജയിലില്‍ അടക്കുന്നതെന്നും സമാന്‍ കുറ്റപ്പെടുത്തി. നഗരത്തില്‍ നിന്നുള്ള ബി.ജെ.പിയുടെ കേന്ദ്രമന്ത്രിക്ക് ഈ സംഭവങ്ങളില്‍ വ്യക്തമായ പങ്കുണ്ട്.




Tags:    

Similar News