നെല്ലിനു കീടനാശിനി തളിച്ച രണ്ടു കര്‍ഷകര്‍ മരിച്ചു; മൂന്നു പേര്‍ ആശുപത്രിയില്‍

പാടത്ത് മരുന്നു തളിച്ച ഇവര്‍ക്ക് അസ്വസ്ഥകളുണ്ടായതിനെ തുടര്‍ന്നു ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു രാവിലെയായിരുന്നു മരണം.

Update: 2019-01-19 06:59 GMT

തിരുവല്ല: വേങ്ങല പാടശേഖരത്ത് നെല്ലിനു കീടനാശിനി തളിച്ച രണ്ടു കര്‍ഷകര്‍ മരിച്ചു. കഴപ്പില്‍ കോളനി സനല്‍ കുമാര്‍(42), മത്തായി ഈശോ(68) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച പാടത്ത് മരുന്നു തളിച്ച ഇവര്‍ക്ക് അസ്വസ്ഥകളുണ്ടായതിനെ തുടര്‍ന്നു ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു രാവിലെയായിരുന്നു മരണം. കീടനാശിനി ഉപയോഗിച്ച മൂന്നു പേര്‍ ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇവര്‍ അപകടനില തരണംചെയ്തിട്ടില്ലെന്നു അധികൃതര്‍ അറിയിച്ചു. വിരാട് എന്ന പേരിലുള്ള കീടനാശിനിയാണ് കര്‍ഷകര്‍ ഉപയോഗിച്ചതെന്നു സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകളുണ്ട്.

Tags: