മലപ്പുറം കല്ലാമൂലയില്‍ മലവെള്ളപ്പാച്ചില്‍; മരണം മൂന്നായി, രണ്ടുപേരെ രക്ഷപ്പെടുത്തി (വീഡിയോ)

വേങ്ങര പറമ്പില്‍പടി സ്വദേശി യൂസഫ് (25), ബന്ധു ജുബൈരിയ (31), അബീഹ (ഒരു വയസ്) എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം ഒഴുക്കില്‍പ്പെട്ട യൂസഫിന്റെ ഭാര്യ ഷഹീദ, മകന്‍ മുഹമ്മദ് അക്മല്‍ എന്നിവരെ രക്ഷപ്പെടുത്തി.

Update: 2019-09-21 14:43 GMT

മലപ്പുറം: കാളികാവ് ചോക്കാട് കല്ലാമൂല ചീങ്ങക്കല്ലില്‍ മലവെള്ളപ്പാച്ചിലില്‍ ഒരു കുടുംബത്തിലെ അഞ്ചു പേര്‍ അപകടത്തില്‍പെട്ടു. വേങ്ങര പറമ്പില്‍പടി സ്വദേശി യൂസഫ് (25), ബന്ധു ജുബൈരിയ (31), അബീഹ (ഒരു വയസ്) എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം ഒഴുക്കില്‍പ്പെട്ട യൂസഫിന്റെ ഭാര്യ ഷഹീദ, മകന്‍ മുഹമ്മദ് അക്മല്‍ എന്നിവരെ രക്ഷപ്പെടുത്തി.

ഒഴുക്കില്‍പ്പെട്ട അഞ്ചുപേരില്‍ മൂന്നു പേരുടെയും മൃതദേഹം കണ്ടെത്തി. രണ്ടുപേരെ നാട്ടുകാരും രക്ഷാപ്രവര്‍ത്തകരും രക്ഷപ്പെടുത്തിയപ്പോള്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ അബീഹയെ മണിക്കൂറുകള്‍ നീണ്ട തിരച്ചലിനൊടുവിലാണ് കണ്ടെത്തിയത്.

വേങ്ങരയില്‍നിന്നുള്ള 15 അംഗ സംഘമാണ് ചീങ്ങക്കല്ല് സന്ദര്‍ശിക്കാനെത്തിയത്. പെട്ടെന്ന് മലവെള്ളപ്പാച്ചിലുണ്ടായതിനാല്‍ നദിയില്‍ ജലനിരപ്പുയരുകയും അഞ്ചുപേര്‍ ഒഴുക്കില്‍പ്പെടുകയുമായിരുന്നു.

Full View

Tags: