നവീകരിച്ച തേജസ് ന്യൂസ് വെബ് പോര്‍ട്ടല്‍ ലോഞ്ച് ചെയ്തു
കോഴിക്കോട് കെ പി കേശവമേനോന്‍ ഹാളില്‍ വൈകീട്ട് 4.30ന് നടന്ന ചടങ്ങില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എന്‍ പി രാജേന്ദ്രന്‍ തേജസ് വെബ് പോര്‍ട്ടലിന്റെ ലോഞ്ചിങ് കര്‍മ്മം നിര്‍വഹിച്ചു.
കോഴിക്കോട്: വിപുലമായ ഡിജിറ്റല്‍ സങ്കേതങ്ങള്‍ പ്രയോജനപ്പെടുത്തി നവീകരിച്ച തേജസ് ന്യൂസ് വെബ് പോര്‍ട്ടല്‍ ലോഞ്ച് ചെയ്തു. കോഴിക്കോട് കെ പി കേശവമേനോന്‍ ഹാളില്‍ വൈകീട്ട് 4.30ന് നടന്ന ചടങ്ങില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എന്‍ പി രാജേന്ദ്രന്‍ തേജസ് വെബ് പോര്‍ട്ടലിന്റെ ലോഞ്ചിങ് കര്‍മ്മം നിര്‍വഹിച്ചു. തേജസ് മാനേജിങ് എഡിറ്റര്‍ പ്രഫ. പി കോയ അധ്യക്ഷത വഹിച്ചു. പോപുലര്‍ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് വി പി നസറുദ്ദീന്‍ എളമരം, തേജസ് ദിനപത്രം ചീഫ് എഡിറ്റര്‍ എന്‍ പി ചെക്കുട്ടി, ഡോക്യൂമെന്ററി ഡയറക്്ടര്‍ ഗോപാല്‍ മേനോന്‍, തേജസ് എഡിറ്റര്‍ കെ എച്ച് നാസര്‍, ഗ്രൂപ്പ് എഡിറ്റര്‍ പി.എ.എം ഹാരിസ് തേജസ് ചാരിറ്റബിള്‍ ട്രസ്റ്റ് എക്‌സി. മെമ്പര്‍ ബി നൗഷാദ് എന്നിവര്‍ സംസാരിച്ചു.