തടവിൽ കഴിയുന്ന പ്രഫസർ ജിഎൻ സായിബാബയുടെ ആരോഗ്യനില അതീവ ഗുരുതരം; യുഎൻ നിർദേശം അവഗണിച്ച് സർക്കാർ

ചികില്‍സ നിഷേധിക്കുന്നത് മൂലം മരുന്നുകള്‍ പോലും പ്രതികരിക്കാത്ത അവസ്ഥയിലേക്ക് ശരീരം എത്തിച്ചേര്‍ന്നു. ഇത്തം അനീതികള്‍ അംഗീകരിക്കാനാവുന്നതല്ല. അന്താരാഷ്ട്ര മര്യാദകള്‍ പാലിക്കാന്‍ ഇന്ത്യ തയ്യാറാവണമെന്നും ഏപ്രിൽ മാസം അവസാനം പുറത്തിറക്കിയ യുഎൻ മനുഷ്യാവകാശ സമിതി റിപോർട്ടിൽ പറയുന്നുണ്ട്.

Update: 2019-06-07 05:09 GMT

നാഗ്പുർ: മാവോവാദി ബന്ധം ആരോപിച്ച് തടവിലിട്ട ഡൽഹി യൂനിവേഴ്‌സിറ്റി പ്രഫസര്‍ ജിഎന്‍ സായിബാബയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിൽ തുടരുമ്പോഴും യുഎൻ നിർദേശം അംഗീകരിക്കാൻ തയ്യാറാകാതെ സർക്കാർ. കഴിഞ്ഞ മെയ് 25 ന് ഹൃദയാഘാതം സംഭവിച്ചതായി അദ്ദേഹത്തിൻറെ ജയിലിൽ നിന്നുള്ള കത്തിൽ പറയുന്നു.

നാഗ്പുർ ജയിലിലെ അണ്ഡ സെല്ലിലാണ് അദ്ദേഹത്തെ പാർപ്പിച്ചിരിക്കുന്നത്. വേനൽ കാലമായതിനാൽ തന്നെ അത്യുഷ്ണത്തെ അതിജീവിക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് അദ്ദേഹം കത്തിൽ പറയുന്നു. ഈ സാഹചര്യത്തിലാണ് ഹൃദായാഘാതം സംഭവിച്ചത്.ചക്രക്കസേരയില്‍ ജീവിക്കുന്ന അദ്ദേഹത്തിൻറെ ആരോഗ്യാവസ്ഥ നേരത്തെ തന്നെ വഷളായിരുന്നു. ചികിത്സ നിഷേധമടക്കം അദ്ദേഹത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സായ്ബാബയെ മോചിപ്പിക്കാന്‍ ഇന്ത്യ തയ്യാറാവണമെന്ന് യുഎന്‍ മനുഷ്യാവകാശ വിദഗ്ദര്‍ ആവശ്യപ്പെട്ടത് എന്നാൽ സർക്കാരിൻറെ ഭാഗത്ത് നിന്ന് നടപടികൾ ഒന്നും ഉണ്ടായിട്ടില്ല.

ആദിവാസികള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും വേണ്ടി ശബ്ദമുയര്‍ത്തിയ വ്യക്തിയാണ് സായിബാബ. ചക്രക്കസേരയില്‍ ജീവിക്കുന്ന, നിരവധി രോഗങ്ങള്‍ അലട്ടുന്ന സായിബാബയെ ഏകാന്ത തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത് അംഗീകരിക്കാനാവില്ല. നിരവധി രോഗങ്ങളുള്ള അദ്ദേഹത്തിനു വിദഗ്ദ ചികില്‍സ ലഭിക്കാത്തതു ജീവന്‍ തന്നെ അപകടത്തിലാവുന്നതിനു കാരണമാവും. ജനലുകളോ, അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാത്ത അണ്ഡസെല്ലിലാണ് അദ്ദേഹത്തെ ഏകാന്ത തടവിലിട്ടിരിക്കുന്നത്. അദ്ദേഹത്തിനു നിരന്തരമായി ചികില്‍സ നിഷേധിക്കുന്നത് മൂലം മരുന്നുകള്‍ പോലും പ്രതികരിക്കാത്ത അവസ്ഥയിലേക്ക് ശരീരം എത്തിച്ചേര്‍ന്നു. ഇത്തം അനീതികള്‍ അംഗീകരിക്കാനാവുന്നതല്ല. അന്താരാഷ്ട്ര മര്യാദകള്‍ പാലിക്കാന്‍ ഇന്ത്യ തയ്യാറാവണമെന്നും ഏപ്രിൽ മാസം അവസാനം പുറത്തിറക്കിയ യുഎൻ മനുഷ്യാവകാശ സമിതി റിപോർട്ടിൽ പറയുന്നുണ്ട്.

ചക്രക്കസേരയില്‍ ജീവിക്കുന്ന സായ്ബാബയെ 2014 മെയ് മാസമാണ് അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് മാവോവാദികളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് മഹാരാഷ്ട്രയിലെ ഗഡ്ചിരോലി പോലിസ് കേസെടുക്കുകയായിരുന്നു. 2017 മാര്‍ച്ചില്‍ സായിബാബയെ ജീവപര്യന്തം തടവിനു കോടതി ശിക്ഷിച്ചതിനെ തുടര്‍ന്ന് നാഗ്പുര്‍ സെന്‍ട്രല്‍ ജയിലില്‍ ഏകാന്ത തടവിലാണ്.

Tags:    

Similar News