വിഷു, റമദാന്‍ ദിനത്തിലെ ക്രൂര കൃത്യം; വ്യക്തമാവുന്നത് ആര്‍എസ്എസ് ഭീകരതയുടെ വ്യാപ്തി

Update: 2022-04-15 11:59 GMT

പാലക്കാട്: കൊടും ഭീകരതയുടെ സംഘടനാ രൂപമായ ആര്‍എസ്എസിന്റെ പൈശാചിക ചരിത്രത്തിലേക്ക് മനുഷ്യ രക്തം മണക്കുന്ന ഒരധ്യായം കുടി. പാലക്കാട് സുബൈര്‍ വധത്തിനു പിന്നില്‍ കേരളം കലാപ ഭൂമിയാക്കാനുള്ള ആര്‍എസ്എസിന്റെ സമാനതയില്ലാത്ത ഗൂഢാലോചന കൂടിയാണ് മറ നീങ്ങിയത്.

ഹൈന്ദവ വിശേഷ ദിവസങ്ങള്‍ അന്യമതസ്ഥരുടെ രക്തമൊഴുക്കി ആഘോഷിക്കുന്ന ഉത്തരേന്ത്യന്‍ തീവ്ര ഹിന്ദുത്വ ഭീകരത കേരളത്തില്‍ പരീക്ഷിക്കാനുള്ള ശ്രമത്തിനപ്പുറം, ഒട്ടേറെ തലങ്ങളില്‍ വിനാശം വിതക്കാനുള്ള നീക്കം കൂടിയാണ് പാലക്കാട്ടെ പോപുലര്‍ ഫ്രണ്ട് പ്രാദേശികനേതാവിന്റെ കൊലപാതകം. ഇസ്‌ലാമിന് എതിരേയുള്ള ഹിന്ദുത്വരുടെയും സമാന മനസ്‌കരുടെയും നുണ പ്രചാരണങ്ങളോടും വിധ്വംസക നീക്കങ്ങളോടും പൊതുവെ സംയമനം പാലിക്കുന്ന മുസ്‌ലിംകളെ അത്യന്തം പ്രകോപിപ്പിക്കാനുള്ള നീക്കമായാണ് പാലക്കാട് കൊലപാതകം വിലയിരുത്തപ്പെടുന്നത്. വിശുദ്ധ റമദാനിലെ രണ്ടാമത്തെ വെള്ളിയാഴ്ച ജുമുഅ നമസ്‌കാരം കഴിഞ്ഞു മടങ്ങുകയായിരുന്ന നോമ്പുകാരനായ യുവാവിനെയാണ് പിതാവിന്റെ കണ്‍മുന്നില്‍ ആര്‍എസ്എസ് വെട്ടിക്കൊലപ്പെടുത്തിയത്. കണ്ണൂരില്‍ തുടര്‍ച്ചയായ രാഷ്ട്രീയ കൊലപാതകങ്ങള്‍ അരങ്ങേറിയ നാളില്‍ പി ജയരാജനെ തിരുവോണ നാളില്‍ വീട്ടില്‍ കയറിയാണ് വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്. കണ്ണൂരില്‍ തുടര്‍ച്ചയായ തിരിച്ചടികളില്‍ ആര്‍എസ്എസും ബിജെപിയും പ്രതിരേധത്തിലായ ഘട്ടത്തില്‍ അണികളില്‍ കൂടുതല്‍ വീര്യം കുത്തി വക്കാനാണ് തിരുവോണ നാളില്‍ തന്നെ ജയരാജനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.

സമാനമായ ഗൂഢാലോചനയാണ് പാലക്കാട് പാലക്കാട് സുബൈര്‍ വധത്തിലും വ്യക്തമാവുന്നത്. ബിജെപിയും ആര്‍എസ്എസും വിതച്ച വിദ്വേഷത്തിന്റെ വിത്തുകളൊന്നും അവര്‍ക്ക് കൊയ്യാനായിട്ടില്ല. ആലപ്പുഴയില്‍ എസ്ഡിപിഐ നേതാവ് ഷാനിനെ പ്രകോപനമൊന്നുമില്ലാതെ ആര്‍എസ്എസ് കൊലപ്പെടുത്തിയത് കലാപം ലക്ഷ്യമിട്ടായിരുന്നു. വല്‍സന്‍ തില്ലങ്കേരി തന്നെയാണ് ആ ഗൂഡാലോചനക്ക് നേതൃത്രം നല്‍കിയത്. എന്നാല്‍, ആലപ്പുഴയില്‍ ശക്തമായ തിരിച്ചടി നേരിട്ടത് ആര്‍എസ്എസ് പദ്ധതികള്‍ തകര്‍ത്തു.

സമീപകാലത്ത് കേരളത്തില്‍ ആര്‍എസ്എസ് നടത്തിയ കൊലപാതകങ്ങളില്‍ അന്വേഷണം ആര്‍എസ്എസ് നേതാക്കളിലേക്ക് നീളാത്തതും പാലക്കാട് കൊലപാതകത്തിന് പ്രേരണയായി.

Tags:    

Similar News