ശബരിമല നിരീക്ഷക സമിതി റിപോര്‍ട്ട് സമര്‍പ്പിച്ചു; ബിന്ദുവും കനക ദുര്‍ഗയും പ്രവേശിച്ചത് വിഐപി ഗേറ്റ് വഴി

ബിന്ദുവിനും കനക ദുര്‍ഗയക്കും അനധികൃത സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയതായും റിപോര്‍ട്ടില്‍ സമിതി വിമര്‍ശിക്കുന്നതായിട്ടാണ് വിവരം. ഇവരെ ശബരിമലയിലേക്ക് കടത്തിവിട്ടത് വിഐപികളും ദേവസ്വം ജീവനക്കാരും പ്രവേശിക്കുന്ന ഗേറ്റ് വഴിയാണ്.

Update: 2019-01-16 08:02 GMT
കൊച്ചി: ശബരിമല നിരീക്ഷക സമിതി ഹൈക്കോടതിയില്‍ പുതിയ റിപോര്‍ട്ട് സമര്‍പ്പിച്ചു. ബിന്ദുവിനെയം കനക ദുര്‍ഗയെയും ശബരിമലയില്‍ ദര്‍ശനത്തിനായി പ്രവേശിപ്പിച്ചത് സാധാരണ ഭക്തരെ പ്രവേശിക്കാത്ത വഴിയിലൂടെയെന്ന് ശബരിമല നീരീക്ഷക സമിതിയുടെ റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ബിന്ദുവിനും കനക ദുര്‍ഗയക്കും അനധികൃത സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയതായും റിപോര്‍ട്ടില്‍ സമിതി വിമര്‍ശിക്കുന്നതായിട്ടാണ് വിവരം. ഇവരെ ശബരിമലയിലേക്ക് കടത്തിവിട്ടത് വിഐപികളും ദേവസ്വം ജീവനക്കാരും പ്രവേശിക്കുന്ന ഗേറ്റ് വഴിയാണ്. ഇവിടെ പോലീസ് കാവലുള്ള സ്ഥലമാണ്. അതിലൂടെയാണ് ഇരുവരെയും കടത്തിവിട്ടത്. അജ്ഞാതരായ അഞ്ചുപേര്‍ക്കൊപ്പമാണ് യുവതികള്‍ സന്നിധാനത്തെത്തിയത്. കൊടിമരത്തിനടുത്തു കൂടി ശ്രീകോവിലിനു മുന്നിലേക്ക് സാധാരണ നിലയില്‍ ആരെയും കടത്തിവിടാറില്ല. എന്നാല്‍ കൊടിമരച്ചുവട്ടില്‍ നിന്നും ഇവര്‍ക്ക് നേരിട്ട് ശ്രീകോവിലിലേക്ക് പ്രവേശിക്കാനുള്ള സൗകര്യവും ഒരുക്കി നല്‍കിയെന്നും നിരീക്ഷക സമിതി റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Tags: