ആര്‍ബിഐ ഡപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ രാജിവച്ചു; രാജി കാലാവധി തീരാന്‍ മാസങ്ങള്‍ ശേഷിക്കെ
നരേന്ദ്രമോദി സര്‍ക്കാരിന്റെ സാമ്പത്തിക നിലപാടുകള്‍ക്കെതിരേ പരസ്യ നിലപാട് സ്വീകരിച്ച ഉദ്യോഗസ്ഥനായിരുന്നു വിരാള്‍. കാലാവധി തീരാന്‍ ആറുമാസം ശേഷിക്കെയാണ് രാജി.
മുംബൈ: റിസര്‍വ് ബാങ്ക് ഡപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ രാജിവച്ചു. നരേന്ദ്രമോദി സര്‍ക്കാരിന്റെ സാമ്പത്തിക നിലപാടുകള്‍ക്കെതിരേ പരസ്യ നിലപാട് സ്വീകരിച്ച ഉദ്യോഗസ്ഥനായിരുന്നു വിരാള്‍. കാലാവധി തീരാന്‍ ആറുമാസം ശേഷിക്കെയാണ് രാജി.
ആദ്യ നരേന്ദ്രമോദി സര്‍ക്കാര്‍ വിരാല്‍ ആചാര്യക്ക് മുന്‍പ് നിയമിച്ച ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ നേരത്തെ രാജിവച്ചിരുന്നു. ന്യൂയോര്‍ക്ക് സര്‍വകലാശാലയിലെ അധ്യാപക ജോലിയിലേക്ക് മടങ്ങിപ്പോകാനാണ് രാജിയെന്നാണ് വിശദീകരണം.
2016 ഡിസംബറിലാണ് വിരാല്‍ ആചാര്യയെ റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണറായി നിയമിച്ചത്. അമേരിക്കയിലെ ന്യൂയോര്‍ക്ക് സര്‍വകലാശാലയിലെ സ്റ്റേണ് സ്കൂള്‍ ഓഫ് ബിസിനസ്സ് വിഭാഗത്തിലെ അധ്യാപകനായിരുന്നു വിരാല്‍ ആചാര്യ. ആര്‍ബിഐ അക്കാദമിയുടെ ഉപദേശക സമിതി അംഗമായി പ്രവര്‍ത്തിക്കവെയായിരുന്നു ആചാര്യയെ ഡെപ്യൂട്ടി ഗവര്‍ണറായി നിയമിച്ചത്. നാല് ഡെപ്യൂട്ടി ഗവര്‍ണര്‍മാരാണ് ആര്ബിഐക്കുണ്ടായിരുന്നത്.