കേന്ദ്ര മന്ത്രി രാജ്‌നാഥ് സിങ് ശ്രീനഗറില്‍; കടുത്ത നടപടിക്ക് സാധ്യത; സുരക്ഷാ സാഹചര്യം ചര്‍ച്ച ചെയ്യും; കൊല്ലപ്പെട്ട ജവാന്‍മാര്‍ക്ക് അന്ത്യാഞ്ജലിയര്‍പ്പിക്കും

ബദ്ഗാം ജില്ലയിലെ ഹുംഹമാ സെന്‍ട്രല്‍ റിസര്‍വ് പോലിസ് ഫോര്‍സ് (സിആര്‍പിഎഫ്) ക്യാംപില്‍ നടക്കുന്ന കൊല്ലപ്പെട്ട സൈനികര്‍ക്ക് അന്തിമോപചാരമര്‍പ്പിക്കുന്ന ചടങ്ങിലും രാജ്‌നാഥ് സിങ് സംബന്ധിക്കും. സൈന്യത്തിന് കനത്ത ആള്‍നാശമുണ്ടാക്കിയ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മൊത്തത്തിലുള്ള സുരക്ഷയും അദ്ദേഹം വിലയിരുത്തും.

Update: 2019-02-15 09:35 GMT

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ഇന്നലെയുണ്ടായ ആക്രമത്തില്‍ കൊല്ലപ്പെട്ട 44 സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ശ്രീനഗറിലെത്തി.മേഖലയിലെ സുരക്ഷാ സാഹചര്യം മന്ത്രി ചര്‍ച്ച ചെയ്യും.

ബദ്ഗാം ജില്ലയിലെ ഹുംഹമാ സെന്‍ട്രല്‍ റിസര്‍വ് പോലിസ് ഫോര്‍സ് (സിആര്‍പിഎഫ്) ക്യാംപില്‍ നടക്കുന്ന കൊല്ലപ്പെട്ട സൈനികര്‍ക്ക് അന്തിമോപചാരമര്‍പ്പിക്കുന്ന ചടങ്ങിലും രാജ്‌നാഥ് സിങ് സംബന്ധിക്കും. സൈന്യത്തിന് കനത്ത ആള്‍നാശമുണ്ടാക്കിയ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മൊത്തത്തിലുള്ള സുരക്ഷയും അദ്ദേഹം വിലയിരുത്തും. ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരേ കടുത്ത നടപടി സ്വീകരിക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കുമെന്നും സൂചനയുണ്ട്.

സംസ്ഥാനത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍, സംസ്ഥാന പോലിസ്, സൈന്യം, അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ എന്നിവരുമായും മന്ത്രി കൂടിക്കാഴ്ച നടത്തും. നേരത്തേ പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ ക്യാബിനറ്റ് കമ്മിറ്റി ഓണ്‍ സെക്യൂരിറ്റി ന്യൂഡല്‍ഹിയില്‍ ചേര്‍ന്നിരുന്നു.

സൈന്യത്തിന് തിരിച്ചടിക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്ന് മോദി


അതേസമയം, ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരും അതിന് ഉത്തരവാദികളായവരും തീര്‍ച്ചയായും അതിനുള്ള ശിക്ഷ അനുഭവിച്ചിരിക്കുമെന്നും പാകിസ്താന് മറുപടി നല്‍കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെട്ട നമ്മുടെ അയല്‍രാജ്യം ശക്തമായ ഗൂഢാലോചനകളിലൂടെയും തന്ത്രങ്ങളിലൂടെയും ഇന്ത്യയെ അസ്ഥിരപ്പെടുത്താമെന്നാണ് കരുതുന്നതെങ്കില്‍ അവര്‍ക്ക് തെറ്റിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട എല്ലാ ജവാന്‍മാര്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയാണ്. സൈനികരുടെ ധീരതയില്‍ വിശ്വാസമുണ്ടെന്നും അവര്‍ക്ക് തിരിച്ചടിക്കാന്‍ പൂര്‍ണമായ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News