വേദനയുടെ ഈ സമയത്ത് നിങ്ങള്‍ക്കൊപ്പം ഞാനുണ്ടാവും: പ്രിയങ്ക ഗാന്ധി

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളെപ്പോലും കാരണം കൂടാതെയാണ് പോലിസ് കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദിച്ചതെന്ന് പ്രിയങ്ക ആരോപിച്ചു. ചിലര്‍ മോചിതരായി മറ്റ് ചിലര്‍ ഇപ്പോഴും പോലിസ് കസ്റ്റഡിയില്‍ ആണെന്നും പ്രിയങ്ക മാധ്യമങ്ങളോട് പ്രതികരിച്ചു.

Update: 2020-01-04 10:50 GMT

മുസഫര്‍നഗര്‍: വേദനയുടെ ഈ ഘട്ടത്തില്‍ നിങ്ങള്‍ക്കൊപ്പം ഞാനുണ്ടാവുമെന്ന പ്രഖ്യാപനവുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. മുസഫര്‍നഗറില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരേ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തതിന്റ പേരില്‍ ഇരകളായവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കുകയായിരുന്നു പ്രിയങ്ക. ഇന്ന് രാവിലെയാണ് പ്രിയങ്ക ഗാന്ധി രഹസ്യമായി മുസഫര്‍നഗറിലെത്തിയത്. പോലിസ് ക്രൂരമായി മര്‍ദിച്ച റുഖിയ പര്‍വീണുമായി പ്രിയങ്ക കൂടിക്കാഴ്ച നടത്തി.

ഡിസംബര്‍ 21ന് രാത്രിയിലാണ് റുഖിയയ്ക്ക് പോലിസുകാരുടെ ക്രൂര മര്‍ദ്ദനത്തിന് ഇരയാകേണ്ടിവന്നത്. ഇവരുടെ തലയ്ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ട നൂര്‍ മുഹമ്മദിന്റെ കുടുംബത്തേയും പോലിസ് അറസ്റ്റ് ചെയ്ത മൗലാനാ ആസാദ് ഹുസൈനിയേയും പ്രായപൂര്‍ത്തിയാകാത്ത മദ്‌റസ വിദ്യാര്‍ഥികളേയും പ്രിയങ്ക സന്ദര്‍ശിച്ചു.

Tags: