ശബരിമല സംഘര്‍ഷം; കല്ലേറില്‍ ഒരാള്‍ കൊല്ലപ്പെട്ടു
പന്തളത്ത് പ്രകടനം നടത്തിയ കര്‍മ്മ സമിതി പ്രവര്‍ത്തകരാണ് ആദ്യം ആക്രമണം അഴിച്ചുവിട്ടതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇതോടെ സിപിഎം ഓഫിസിന് മുകളില്‍ നിന്ന് കല്ലേറുണ്ടാകുകയായിരുന്നു. ഇതിനിടേയാണ് ചന്ദ്രന്‍ ഉണ്ണിത്താന് പരിക്കേറ്റത്.
പന്തളം: ശബരിമല കര്‍മ്മ സമിതി നടത്തിയ പ്രതിഷേധത്തിനിടെ കല്ലേറില്‍ പരിക്കേറ്റ ഒരാള്‍ മരിച്ചു. സംഘര്‍ഷത്തിനിടേയുണ്ടായ കല്ലേറില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ കരമ്പാല കുറ്റിയില്‍ ചന്ദ്രന്‍ ഉണ്ണിത്താന്‍(55) ആണ് മരിച്ചത്. പന്തളത്ത് പ്രകടനം നടത്തിയ കര്‍മ്മ സമിതി പ്രവര്‍ത്തകരാണ് ആദ്യം ആക്രമണം അഴിച്ചുവിട്ടതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇതോടെ സിപിഎം ഓഫിസിന് മുകളില്‍ നിന്ന് കല്ലേറുണ്ടാകുകയായിരുന്നു.
ഇതിനിടേയാണ് ചന്ദ്രന്‍ ഉണ്ണിത്താന് പരിക്കേറ്റത്. തലക്ക് ഗുരതരമായി പരിക്കേറ്റ ഉണ്ണിത്താനെ ബിലീവേഴ്‌സ് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കല്ലേറില്‍ പോലിസുകാരനും പരിക്കേറ്റിട്ടുണ്ട്. കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ നടത്തിയ കല്ലേറിൽ രാജേഷ് എന്ന പോലിസുകാരന് ഗുരുതര പരിക്കേറ്റത്.